Home Featured കര്‍ണാടക:വിജയശതമാനം ഉയര്‍ത്തിയാല്‍ അധ്യാപകര്‍ക്ക് സൗജന്യ വിനോദയാത്ര

കര്‍ണാടക:വിജയശതമാനം ഉയര്‍ത്തിയാല്‍ അധ്യാപകര്‍ക്ക് സൗജന്യ വിനോദയാത്ര

സര്‍ക്കാരിന്റെ കീഴിലുള്ള സ്‌കൂളുകളിലെ വിജയശതമാനം ഉയര്‍ത്തിയാല്‍ അധ്യാപകര്‍ക്ക് സൗജന്യ വിനോദയാത്ര വാഗ്ദാനം.കോര്‍പ്പറേറ്റ് കമ്ബനികളുടെ മാതൃകയില്‍ കര്‍ണാടകയിലാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷകളില്‍ ഉന്നത വിജയം സ്‌കൂളുകള്‍ സ്വന്തമാക്കുകയാണെങ്കില്‍ പ്രധാനാധ്യാപകനും പ്രന്‍സിപ്പലിനും കശ്മീരിലേക്കും സിങ്കപ്പൂരിലേക്കും സൗജന്യ വിനോദയാത്ര ഒരുക്കും.

ബെംഗളൂരു കോര്‍പ്പറേഷന്‍ ബി.ബി.എം.പി.ക്ക് കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് ഇത്തരമൊരു വാഗ്ദാനം നല്‍കിയിരിക്കുന്നത്.നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യകമ്ബനികളുമായി സഹകരിച്ച്‌ അവരുടെ ‘കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി’ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് വിനോദയാത്രക്കുള്ള ചെലവ് കണ്ടെത്തുക. എസ്.എസ്.എല്‍.സി.ക്കും രണ്ടാംവര്‍ഷ പി.യു.

പരീക്ഷയ്ക്കും 80 മുതല്‍ 100 ശതമാനംവരെ വിജയംനേടുന്ന സ്‌കൂളുകളെയാണ് ഇതിനായി പരിഗണിക്കുകയെന്ന് വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ബി.ബി.എം.പി. സ്‌പെഷ്യല്‍ കമ്മിഷണര്‍ റാം പ്രശാന്ത് മനോഹര്‍ വ്യക്തമാക്കി. നിലവില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലെയും വിജയം 40 ശതമാനത്തില്‍ താഴെയാണ്. ഇത്തരം സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താനും ആധുനിക സൗകര്യങ്ങളൊരുക്കാനും നിരവധി പദ്ധതികള്‍ ബി.ബി.എം.പി. ഒരുക്കുന്നതിന്റെ ഭാഗമാണ് പുതിയ വാഗ്ദാനവും.

പശുവിനെ അറുത്തെന്നാരോപിച്ച്‌ അറവുശാലകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: അനധികൃത ഗോവധം ആരോപിച്ച്‌ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറവുശാലകളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ വ്യാഴാഴ്ച ആരംഭിച്ചു.മംഗളൂരു സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമായ സി. മദന മോഹനാണ് അനധികൃത ഗോവധം നടത്തിയതിന് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്.

അഡ്കൂര്‍, ബജല്‍ പകലഡ്ക, ജല്ലിഗുഡ്ഡെ, കട്ടപ്പുണി എന്നിവിടങ്ങളിലെ അറവുശാലകളുടെ സ്വത്തുക്കളാണ് ഉത്തരവിനെ തുടര്‍ന്ന് കണ്ടുകെട്ടിയത്. വസ്‌തുക്കളുടെയും വാഹനങ്ങളുടെയും മൂല്യനിര്‍ണയം ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് നേടാനും വസ്തുവിന്റെ ഏകദേശ മൂല്യം കോടതിയില്‍ സമര്‍പ്പിക്കാനും കങ്കനാടി അധികാരപരിധിയിലുള്ള പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വസ്തു രേഖകളില്‍ അറ്റാച്ച്‌മെന്റ് നടപടികള്‍ രേഖപ്പെടുത്താന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കങ്കനാടി പൊലീസ് സ്റ്റേഷനില്‍ അനധികൃത ഗോവധത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group