Home Featured ബെംഗളൂരു:പിണറായി വിജയൻ ഇന്ന് ബാഗേപള്ളിയിൽ;സിപിഎം റാലി ഉദ്ഘാടനം ചെയ്യും

ബെംഗളൂരു:പിണറായി വിജയൻ ഇന്ന് ബാഗേപള്ളിയിൽ;സിപിഎം റാലി ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: ബാഗേപള്ളിയിൽ ഇന്ന് നടക്കുന്ന സിപിഎം റാലിയും പൊതുസമ്മേളനവും കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സിപിഎം ചിക്കബെല്ലാപുര ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റാലി നാഷനൽ കോളജ് ഗ്രൗണ്ടിൽ രാവിലെ 11നു ആരംഭിക്കും.പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, വി.വി.രാ ഘവലു, കർണാടക സംസ്ഥാന സെക്രട്ടറി യു.ബസവരാജ് എന്നിവർ പങ്കെടുക്കും.

അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചാണ് കർഷക തൊഴിലാളികൾ ഏറെയുള്ള ബാഗേപള്ളിയിൽ റാലി നടത്തുന്നത്.1970ൽ എകെജിയുടെ നേതൃത്വത്തിൽ നടത്തിയ ഭൂസമരമാണ് ആന്ധ്രയുമായി അതിർത്തി പങ്കിടുന്ന ബാഗേപള്ളിയിൽ പാർട്ടിക്ക് അടിത്തറയുണ്ടാക്കിയത്.

സിപിഎം സംസ്ഥാന സെകട്ടറിയായിരുന്ന അന്തരിച്ച ജി.വി. ശ്രീരാമറെഡി 1994, 2004 വർ ഷങ്ങളിൽ ബാഗേപള്ളി മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുണ്ട്.2018ലെ തിരഞ്ഞെടുപ്പിൽ ശ്രീരാമ റെഡി ബാഗേപ്പള്ളിയിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

കർണാടക: മീന്‍ ലോറിയും ബൈകും കൂട്ടിയിടിച്ച്‌ യുവാവ് മരണപെട്ടു

മംഗളുരു :തൊക്കോട്ട് കുംപളയില്‍ മീന്‍ ലോറിയും ബൈകും കൂട്ടിയിടിച്ച്‌ കാസര്‍കോട് സ്വദേശി മരിച്ചു.മാന്യയിലെ ദിവാകര- ചന്ദ്രാവതി ദമ്ബതികളുടെ മകനും സോളാര്‍ ഏജന്‍സിയിലെ ജീവനക്കാരനുമായ നിതിന്‍ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം നടന്നത്.മംഗ്‌ളൂറില്‍ നിന്ന് ബൈകില്‍ വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം. റോഡില്‍ സ്ഥാപിച്ചിരുന്ന ബാരികേഡ് മറികടക്കാന്‍ യുവാവ് ശ്രമിക്കുന്നതിനിടെ മാല്‍പെയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന മീന്‍ ലോറി ബൈകില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച്‌ വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് നിതിന്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ടത്തിനായി മംഗ്‌ളുറു വെന്‍ലോക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group