ബംഗളൂരു: ക്രിസ്മസ് അവധിക്കാലത്ത് കേരളത്തിലേക്കുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി പ്രത്യേക സര്‍വിസുകള്‍ പ്രഖ്യാപിച്ചു.ഡിസംബര്‍ 22, 23 തീയതികളില്‍ എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലേക്കായി 16 സര്‍വിസുകളാണ് പ്രഖ്യാപിച്ചത്.
വരും ദിവസങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളിലേക്ക് പ്രത്യേക സര്‍വിസ് പ്രഖ്യാപിക്കും. നാലോ അതിലധികമോ യാത്രക്കാര്‍ ഒന്നിച്ച് ടിക്കറ്റ് ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ അഞ്ചു ശതമാനം ഇളവും രണ്ടു വശത്തേക്കുമുള്ള ടിക്കറ്റ് ഒന്നിച്ച് ബുക്ക് ചെയ്താല്‍ തിരിച്ചുള്ള യാത്രക്ക് പത്തു ശതമാനം ഇളവും ഏര്‍പ്പെടുത്തിയതായി കര്‍ണാടക ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
ഇതുവരെ പ്രഖ്യാപിച്ച പ്രത്യേക സര്‍വിസുകള്‍:ബംഗളൂരു – എറണാകുളം: ഡിസംബര്‍ 22 രാത്രി 9.00, ഡിസംബര്‍ 23 രാത്രി 8.04, രാത്രി 8.15 , രാത്രി 8.38 , രാത്രി 9.18 , രാത്രി 9.20 .
ബംഗളൂരു – കോട്ടയം: ഡിസംബര്‍ 23 രാത്രി 7.08, രാത്രി 7.38, രാത്രി 7.48.
ബംഗളൂരു – തൃശൂര്‍: ഡിസംബര്‍ 22 രാത്രി 9.18 , ഡിസംബര്‍ 23 രാത്രി 9.20 , രാത്രി 9.24, രാത്രി 9.45 , രാത്രി 8.40 .
ബംഗളൂരു -പാലക്കാട്: ഡിസംബര്‍ 22 രാത്രി 9.46 , ഡിസംബര്‍ 23 രാത്രി 9.36.
വെളിച്ചെണ്ണയില്‍ മിനറല്‍ ഓയിലും മാലിന്യവും; തിരിച്ചെടുക്കാന്‍ നിര്‍ദേശം
കൊച്ചി: സപ്ലൈകോയുടെ മൂന്നാര്‍ ഡിപ്പോയില്‍ റോയല്‍ എഡിബിള്‍ കമ്ബനി വിതരണം ചെയ്ത ശബരി അഗ്‌മാര്‍ക്ക് വെളിച്ചെണ്ണയില്‍ മിനറല്‍ ഓയിലിന്‍റെയും മാലിന്യത്തിന്‍റെയും സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ആ ബാച്ചില്‍പ്പെട്ട വെളിച്ചെണ്ണ എല്ലാ വില്പനശാലകളില്‍നിന്നും ഡിപ്പോകളില്‍നിന്നും തിരിച്ചെടുക്കാന്‍ സപ്ലൈകോ നിര്‍ദേശം നല്‍കി.
സപ്ലൈകോയുടെ ഗുണനിലവാര പരിശോധനാ വിഭാഗം കോന്നിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിഎഫ്‌ആര്‍ഡി ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ വെളിച്ചെണ്ണയിലാണ് മിനറല്‍ ഓയിലിന്‍റെയും മാലിന്യത്തിന്‍റെയും സാന്നിധ്യമുള്ളതായി കണ്ടെത്തിയത്. മിനറല്‍ ഓയിലിന്‍റെ സാന്നിധ്യം വെളിച്ചെണ്ണയില്‍ അനുവദനീയമല്ല.
വെളിച്ചെണ്ണ വിതരണം ചെയ്ത റോയല്‍ എഡിബിള്‍ കമ്ബനിക്ക് കാരണം കാണിക്കല്‍ നോട്ടീസും സപ്ലൈകോ നല്‍കിയിട്ടുണ്ട്. റോയല്‍ എഡിബിള്‍ കമ്ബനിക്ക് നല്‍കിയിട്ടുള്ള പര്‍ച്ചേസ് ഓര്‍ഡറിന്മേല്‍ ഉള്ള വിതരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചു.
കാരണം കാണിക്കല്‍ നോട്ടീസിന് വിതരണക്കാരന്‍ സമര്‍പ്പിക്കുന്ന വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ കരിമ്ബട്ടികയില്‍ പെടുത്തുന്നത് അടക്കമുള്ള തുടര്‍നടപടി സ്വീകരിക്കുമെന്നും സപ്ലൈകോ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ സഞ്ജീബ് പട്‌ജോഷി അറിയിച്ചു.