ബെംഗളൂരു: ഇലക്ട്രിക്ക് വാഹന വിയണിയിൽ കർണാടക രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം 1.4 ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങളാണ് കർണാടകയിൽ രജിസ്റ്റർ ചെയ്തത്.1.9 ലക്ഷം വാഹനങ്ങളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്.11 ലക്ഷം വാഹനങ്ങളുമായി തമിഴ്നാടാണ് മൂന്നാം സ്ഥാനത്ത്.പെട്രോൾ ഹൈബ്രിഡ് വാഹനങ്ങൾ 4626 ഉം ഡീസൽ ഹൈബ്രിഡ് വാഹനങ്ങൾ 50,472 ഉം കർണാടകയിൽ രജിസ്റ്റർ ചെയ്തട്ടുണ്ട്.
വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് നിര്‍ബന്ധിത ഗര്‍ഭ പരിശോധന; സര്‍ക്കാര്‍ വന്‍ വിവാദത്തില്‍
മദ്ധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്ന സമൂഹ വിവാഹത്തിന് മുന്നോടിയായി യുവതികളെ നിര്‍ബന്ധിത ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയത് വിവാദത്തില്‍.ഡിന്‍ഡോറിയിലെ ഗദ്സരായ് ഏരിയയിലാണ് ‘മുഖ്യമന്ത്രി കന്യാ വിവാഹം/നിക്കാഹ് യോജന’യ്ക്ക് കീഴിലുള്ള സമൂഹവിവാഹത്തിന് മുന്നോടിയായാണ് സംഭവം നടന്നത്.219 പെണ്‍കുട്ടികളില്‍ അഞ്ച് പേരുടെ പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ വിവാഹം നടത്തിയില്ല. സംഭവത്തില്‍ കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചു.
മുമ്ബൊരിക്കലും ഇത്തരം പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും ഇത് പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും അപമാനമായി മാറിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. സാധാരണ പ്രായം സ്ഥിരീകരിക്കുന്നതിനും ശാരീരിക ക്ഷമത പരിശോധിക്കുന്നതിനും മാത്രമാണ് പരിശോധനകള്‍ നടത്താറുള്ളതെന്ന് ഡിന്‍ഡോറിയിലെ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. രമേഷ് മറാവി പറഞ്ഞു.സംഭവത്തിനെതിരെ മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥും രംഗത്തെത്തി.
”ആരുടെ നിര്‍ദേശപ്രകാരമാണ് മദ്ധ്യപ്രദേശിലെ പെണ്മക്കളോട് ഇങ്ങനെ ചെയ്തത്? മുഖ്യമന്ത്രി ഇതിന് ഉത്തരം പറയണം. പാവപ്പെട്ട ആദിവാസി വിഭാഗത്തിലെ പെണ്മക്കള്ക്ക് മുഖ്യമന്ത്രിയുടെ കണ്ണില്‍ മാന്യതയില്ലേ? മുഴുവന്‍ സ്ത്രീകളോടുമുള്ള വിദ്വേഷപരമായ മനോഭാവവും കൂടിയാണ് ഇവിടെ പ്രകടമാവുന്നത്.” കമല്‍നാഥ് ട്വീറ്റ് ചെയ്തു.