Home Featured മുംബൈ കർണാടക അല്ല, ഇനി കിട്ടൂർ കർണാടകയെന്ന് അറിയപ്പെടും

മുംബൈ കർണാടക അല്ല, ഇനി കിട്ടൂർ കർണാടകയെന്ന് അറിയപ്പെടും

by കൊസ്‌തേപ്പ്

ബെംഗളൂരു: മുംബൈ കർണാടക ഇനി കിട്ടൂർ കർണാടകയെന്ന് അറിയപ്പെടും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗമാണു പേര് മാറ്റത്തിന് അംഗീകാരം നൽകിയത്. നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പേര് മാറ്റം സംബന്ധിച്ച് ഹുബ്ബള്ളിയിൽ പ്രഖ്യാപനം നടത്തിയിരുന്നു. മുൻപു ബോംബെ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്ന ബെളഗാവി, ബാഗൽകോട്ട്, വിജയാ പുര, ഗദഗ്, ഹാവേരി, ഹുബ്ബള്ളി എന്നീ ജില്ലകളാണു കിട്ടൂർ കർണാടകയിൽ ഉൾപ്പെടുന്നത്. ബ്രിട്ടിഷ് അധിനിവേശത്തിനെതിരെ പടപൊരുതിയ കിട്ടൂർ നാട്ടുരാജ്യത്തിലെ രാജ്ഞിയായിരു ന്ന റാണി ചെന്നമ്മയോടുള്ള ആദരസൂചകമായാണു കിട്ടൂർ കർണാടക എന്നു പേര് മാറ്റിയത്. കിട്ടൂർ വികസന അതോറിറ്റിക്കു 50 കോടിരൂപയും മുഖ്യമന്ത്രി അനുവദിച്ചിരുന്നു. ഗോവയിൽ കർണാടക ഭവൻ നിർമിക്കാൻ 10 കോടിരൂപയും മന്ത്രിസഭാ യോഗം അനുവദിച്ചു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group