Home Featured കർണാടക:വിവാഹം നടക്കുന്നില്ല, ദൈവം കനിയണം; 105 കിമീ അകലെയുള്ള ക്ഷേത്രത്തിലേക്ക് ബാച്ച്ലർ മാർച്ചുമായി 200 യുവാക്കൾ

കർണാടക:വിവാഹം നടക്കുന്നില്ല, ദൈവം കനിയണം; 105 കിമീ അകലെയുള്ള ക്ഷേത്രത്തിലേക്ക് ബാച്ച്ലർ മാർച്ചുമായി 200 യുവാക്കൾ

മൈസൂരു: വിവാഹം വൈകുന്നതിന് പരിഹാരമായി ക്ഷേത്രത്തിലേക്ക് ബാച്ച്ലേഴ്സ് പദയാത്ര നടത്താനൊരുങ്ങി യുവാക്കൾ. കർണാടകയിലെ മാണ്ഡ്യയിലാണ് യുവാക്കൾ ‘ബ്രഹ്മചാരിഗല പദയാത്ര’ (ബാച്ചിലേഴ്സ് പദയാത്ര) നടത്താനൊരുങ്ങുന്നത്. വിവാഹം കഴിക്കാൻ വധുവിനെ കണ്ടെത്തുന്നതിന് ദൈവാനു​ഗ്രഹം തേടിയാണ് യാത്ര. കർഷക തൊഴിലാളികളായ പുരുഷന്മാരാണ് കൂടുതലും യാത്രയിൽ പങ്കെടുക്കുന്നത്.

ഫെബ്രുവരി 23 മുതൽ അയൽ ജില്ലയായ ചാമരാജനഗർ ജില്ലയിലെ പ്രശസ്തമായ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് യാത്ര നടത്തുന്നത്. 30 വയസ്സിന് മുകളിലുള്ള അവിവാഹിതരായ 200 ഓളം യുവാക്കൾ യാത്രയിൽ പങ്കെടുക്കും. 10 ദിവസത്തിനുള്ളിൽ നൂറോളം അവിവാഹിതർ പദയാത്രയിൽ രജിസ്റ്റർ ചെയ്തതായി സംഘാടകർ പറഞ്ഞു. ബെം​ഗളൂരു, മൈസൂരു, മാണ്ഡ്യ, ശിവമോഗ ജില്ലകളിൽ നിന്നുള്ളവരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 23ന് മദ്ദൂർ താലൂക്കിലെ കെഎം ദൊഡ്ഡി ഗ്രാമത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ 105 കിലോമീറ്റർ പിന്നിട്ട് ഫെബ്രുവരി 25 ന് എംഎം ഹിൽസിലെത്തും. അവിവാഹിതരായ സഹായിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.

കർണാടകയിൽ പുരുഷ-സ്ത്രീ അനുപാതത്തിലെ വ്യത്യാസം കാരണം വിവാഹത്തിന് സ്ത്രീകളെ കിട്ടാറില്ലെന്നാണ് യുവാക്കളുടെ പരാതി. ജില്ലയിൽ നേരത്തെ പെൺഭ്രൂണഹത്യ കൂടുതലായിരുന്നുവെന്നും അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും വനിതാ കർഷക നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാർഷിക മേഖലയെ ആശ്രയിക്കുന്നവരാണ് മാണ്ഡ്യ ജില്ലയിൽ അധികവും.

പാചകവാതക സിലിണ്ടറിന്റെ വില ഉടൻ കുറയും..? കേന്ദ്രം നൽകുന്ന സൂചന ഇങ്ങനെ

ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില കുറയുമെന്ന സൂചന നൽകി കേന്ദ്രം. രാജ്യാന്തര വിപണിയിൽ വില കുറയുക ആണെങ്കിൽ പാചകവാതക സിലിണ്ടറിന്റെ വില കുറക്കും എന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞത്. നിലവിൽ ഒരു മെട്രിക് ടണ്ണിന് 750 ഡോളറാണ് വില. ഇതിൽ നിന്ന് വില താഴുക ആണെങ്കിൽ ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില കുറക്കും എന്നാണ് ഹർദീപ് സിങ് പുരി നൽകിയ വിശദീകരണം.

നിലവിൽ വിവിധ ഘടകങ്ങളാണ് രാജ്യാന്തര വിപണിയിൽ വിലയെ സ്വാധീനിക്കുന്നത്. എന്നാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വർഷങ്ങൾക്കുള്ളിൽ പാചകവാതകം യഥേഷ്ടം ലഭിക്കുന്ന സാഹചര്യം ഉണ്ടാകുമെന്ന് ലോക്‌സഭയിൽ മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group