ബെംഗളൂരു : കർണാടകത്തിലെ കർഷകഗ്രാമങ്ങളിലെ യുവാക്കൾക്ക് വധുവിനെ കിട്ടാതെ വിവാഹം നീണ്ടുപോകുന്ന പ്രശ്നം വീണ്ടുമുയരുന്നു. കർഷകbകുടുംബങ്ങളിലേക്ക് പെൺമക്കളെ വിവാഹം ചെയ്തയക്കാൻ രക്ഷിതാക്കൾ മടിക്കുന്നതാണ് കാരണം. വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവരാനായി മൈസൂരുവിൽ യുവാക്കൾ പദയാത്ര നടത്താനൊരുങ്ങുകയാണ്.മൈസൂരുവിൽനിന്ന് ആദി ചുഞ്ചനഗിരി മഠത്തിലേക്കാണ് യാത്ര. കർണാടക രാജ്യ വൊക്കലിഗ വികാസ വേദികെ സംഘടിപ്പിക്കുന്ന പദയാത്ര ഡിസംബർ എട്ടുമുതൽ പത്തുവരെ നടത്താനാണ് തീരുമാനം. ബോധവത്കരണമാണ് യാത്രയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.
കർണാടകത്തിൽ കാർഷികഗ്രാമങ്ങൾ ഏറെയുള്ള മൈസൂരു, മാണ്ഡ്യ, ചാമരാജനഗർ ജില്ലകളിലാണ് കർഷകകുടുംബങ്ങളിലെ യുവാക്കളുടെ വിവാഹം നീണ്ടുപോകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ അവിവാഹിതരായ കർഷകയുവാക്കൾ ചാമരാജനഗറിലെ എം.എം. ഹിൽസിലേക്ക് പദയാത്ര നടത്തിയതോടെയാണ് പ്രശ്നം ജനശ്രദ്ധയിലെത്തിയത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയപ്പാർട്ടികളുടെ പ്രചാരണങ്ങളിൽ ഇക്കാര്യം ഇടംപിടിച്ചിരുന്നു. ജെ.ഡി.എസ്. പ്രകടനപത്രികയിൽ കർഷകയുവാക്കളെ വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ചിരുന്നു
രാത്രിയില്‍ ബെഡ് റൂമിലേക്ക് മൂര്‍ഖനെ തുറന്നുവിട്ടു; യുവതിയും മകളും മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
മുറിയില്‍ വിഷപ്പാമ്ബിനെ തുറന്ന് വിട്ട് ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.ഒഡീഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. ഗണേഷ് പത്ര എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2020ല്‍ വിവാഹിതരായ ദമ്ബതികള്‍ക്ക് ബേസ്മിതയെന്ന രണ്ടുവയസുകാരിയായ മകളുമുണ്ട്. ഒക്ടോബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. പാമ്ബാട്ടിയില്യില് നിന്ന് വാങ്ങിയ ഉഗ്രവിഷമുള്ള മൂര്‍ഖനെ ഗണേഷ് പത്ര ഇരുവരും ഉറങ്ങിക്കിടക്കുന്ന മുറിയിലേക്ക് തുറന്നുവിടുകയായിരുന്നു. തുറന്നുവിട്ട പാമ്ബ് ഇരുവരെയും കുത്തുകയായിരുന്നു.
പാമ്ബുകടിയേറ്റ ഇരുവരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.സംഭവദിവസം പ്രതി മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. പിന്നീട് യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലില്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.