Home Featured യെല്ലാപുരയിൽ പച്ചക്കറി ലോറി മറിഞ്ഞ് ഒമ്പത് പേർ മരിച്ചു ; 16 പേർക്ക് പരിക്ക്

യെല്ലാപുരയിൽ പച്ചക്കറി ലോറി മറിഞ്ഞ് ഒമ്പത് പേർ മരിച്ചു ; 16 പേർക്ക് പരിക്ക്

യെല്ലാപുര: കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒമ്പത് മരണം. 16 പേർക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട ലോറിയിൽ 25 പേർ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെ യെല്ലാപുരയിലാണ് സംഭവം. പച്ചക്കറി കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പച്ചക്കറി കൂടാതെ ആളുകളെയും ലോറിയിൽ കയറ്റിയിരുന്നു. നിയന്ത്രണംവിട്ട് റോഡിന് സമീപത്തെ തോട്ടിലേക്ക് ലോറി മറിയുകയായിരുന്നു. 

ഹാവേരി ജില്ലയിലെ സവനൂരിൽ നിന്ന് കുംതയിലെ ആഴ്ചചന്തയിലേക്ക് വരികയായിരുന്നു ലോറി. മരിച്ചവരെല്ലാം പച്ചക്കറി കച്ചവടക്കാരാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ഹുബ്ബള്ളിയിലെ കെ.എം.സി-ആർ.ഐ ആശുപത്രിയിൽ ചികിത്സയിലാണ്. മരണസംഖ്യ ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്. 

പഞ്ചഗവ്യം കഴിക്കാറുണ്ട്, ഗോമൂത്രം ഔഷധം’; സംവാദത്തിന് തയ്യാറെന്ന് മദ്രാസ് ഐഐടി ഡയറക്‌ടർ

ഗോമൂത്രത്തിന് നിരവധി ഔഷധഗുണങ്ങളുണ്ടെന്ന പരാമര്‍ശത്തിന് പിന്നാലെ ഉണ്ടായ വിവാദങ്ങളിൽ ന്യായീകരണവുമായി ഐഐടി മദ്രാസ് ഡയറക്ടർ വി കാമകോടി. ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പഞ്ചഗവ്യം കഴിക്കാറുണ്ടെന്നും വേണമെങ്കില്‍ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 15ന് ചെന്നൈയിൽ നടന്ന ‘ഗോ സംരക്ഷണശാല’ പരിപാടിയിൽ വച്ചാണ് കാമകോടി ഗോമൂത്രത്തിന്‍റെ ഗുണങ്ങളെക്കുറിച്ച് സംസാരിച്ചത്. ഒരു സന്യാസി തന്നോട് ഗോമൂത്രം കുടിക്കാന്‍ ആവശ്യപ്പെട്ടുവെന്നും പണ്ട് ഗോമൂത്രം കുടിച്ച്‌ തന്റെ അച്ഛന്റെ പനി അതിവേഗം മാറിയെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ഇതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഗോമൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഫംഗൽ, ആൻറി ബാക്ടീരിയൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളെക്കുറിച്ച് ഉറപ്പുനൽകുന്ന അഞ്ച് ശാസ്ത്രീയ പ്രബന്ധങ്ങളെങ്കിലും ഉണ്ടെന്ന് പ്രൊഫസർ കാമകോടി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

2020 ഏപ്രിൽ – ജൂൺ മാസങ്ങളിലെ ഏഷ്യൻ ജേണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ റിസർച്ചിൽ ഗോമൂത്രത്തെക്കുറിച്ചുള്ള ഒരു അവലോകനം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ ആമസോണ്‍ പോലുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലടക്കം പഞ്ചഗവ്യം വാങ്ങാൻ സാധിക്കും. ഗോമൂത്രം കുടിച്ചാൽ ആരോഗ്യ പ്രശ്നമുണ്ടാകുമെന്ന തരത്തിലെ പഠനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഐഐടിയിലടക്കം ഇതിന്റെ ഗുണങ്ങളെക്കുറിച്ചാണ് പഠനങ്ങൾ നടന്നിട്ടുള്ളത്. ഉത്സവ സമയങ്ങളിൽ പഞ്ചഗവ്യം കഴിക്കാറുണ്ട്. ഇത് സംബന്ധിച്ച് ഗുണകരമായ ശാസ്ത്രീയ ചർച്ചയ്ക്ക് തയാറാണെന്നും’, കാമകോടി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group