Home Featured ചികിത്സയ്ക്കെത്തിയ 65 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു ;യുവാവ് അറസ്റ്റില്‍

ചികിത്സയ്ക്കെത്തിയ 65 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു ;യുവാവ് അറസ്റ്റില്‍

സർക്കാർ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 65 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. കർണ്ണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിലുള്ള സർക്കാർ ആശുപത്രിയിലാണ് സംഭവം.25 വയസുകാരനായ ഇർഫാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ച രണ്ട് മണിയോടെയാണ് സംഭവം. ഒരു ഗ്രാമത്തില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയതായിരുന്നു യുവതി. നേരം വൈകിയതിനാല്‍ രാത്രി അവിടെ തങ്ങാൻ അവള്‍ തീരുമാനിച്ചു.ആശുപത്രി വളപ്പില്‍ വിശ്രമിക്കുകയായിരുന്നു യുവതി.

65 വയസുകാരി ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട പ്രതി ഇർഫാൻ അവളെ ബലാത്സംഗം ചെയ്തുവെന്ന് പോലീസ് പറഞ്ഞു.സഹായത്തിനായുള്ള അവളുടെ നിലവിളി കേട്ട് ആശുപത്രിയിലുണ്ടായിരുന്ന ചിലർ ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്തി. ഇവർ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.സചിക്കബെല്ലാപൂർ പോലീസ് സൂപ്രണ്ട് കുശാല്‍ ചൗക്‌സെയാണ് സംഭവം സ്ഥിരീകരിച്ചത്. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

കേരളത്തില്‍ വീണ്ടും നിപ സംശയം.

കേരളത്തില്‍ വീണ്ടും നിപ സംശയം. കണ്ണൂര്‍ ജില്ലയില്‍ രണ്ട് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നു എന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ട് പേര്‍ ചികിത്സയിലുള്ളത് എന്നാണ് വിവരം. ഇവരുടെ സാംപിളുകള്‍ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാവൂ.മട്ടന്നൂരിലെ മാലൂര്‍ സ്വദേശികളാണ് ചികിത്സയിലുള്ളത് എന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ഇവര്‍ പനിക്ക് ചികിത്സ തേടിയിരുന്നു.

ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ആണ് ചികിത്സ തേടിയത്. ഇവിടെ നടത്തിയ പരിശോധനയില്‍ നിപ ലക്ഷണങ്ങള്‍ കണ്ടു. ഇതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.ഇരുവരും നിരീക്ഷണത്തില്‍ തുടരുകയാണ്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പഴ കച്ചവടം നടത്തുന്നവരാണ് എന്നാണ് വിവരം. ഇതും ആശങ്ക വര്‍ധിപ്പിക്കാന്‍ കാരണമായി. പരിയാരം മെഡിക്കല്‍ കോളജിലും ഇവരുടെ വീടിന്റെ പരിസരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പരിസര പ്രദേശങ്ങളില്‍ ഉള്ളവര്‍ എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group