Home Featured നഴ്സിങ് സ്റ്റേഷൻ വേണം ; നമ്മ മെട്രോക്ക് കത്തെഴുതി വനിത കമീഷൻ

നഴ്സിങ് സ്റ്റേഷൻ വേണം ; നമ്മ മെട്രോക്ക് കത്തെഴുതി വനിത കമീഷൻ

ബംഗളൂരു: എല്ലാ മെട്രോ സ്റ്റേഷനുകളിലും ആവശ്യത്തിന് നഴ്സിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡിന് കത്തെഴുതി കർണാടക വനിത കമീഷൻ.നിലവില്‍ ബസ് സ്റ്റാൻഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ലഭ്യമായ സൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്തെഴുതിയത്. സ്ത്രീ യാത്രക്കാർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മെട്രോ ഉടൻ ലഭ്യമാക്കണമെന്നും കമീഷൻ കത്തില്‍ ആവശ്യപ്പെട്ടു.

10,000 രൂപ സഹായത്തിന് ഫോണ്‍ നമ്ബര്‍ നല്‍കി; വീട്ടമ്മമാര്‍ക്ക് കിട്ടിയത് ബിജെപി അംഗത്വം ! പരാതി

പുതുച്ചേരി മുതിയാല്‍പേട്ട് മേഖലയില്‍ വ്യാജ വാഗ്ദാനം നല്‍കി വീട്ടമ്മമാരുടെ ഫോണ്‍നമ്ബർ കൈക്കലാക്കിയ സംഘം പകരം ബിജെപി അംഗത്വം നല്‍കിയെന്ന് പരാതി.സന്നദ്ധ സംഘടനയില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് പത്തിലധികം പേർ വീടുവീടാന്തരം കയറിയിറങ്ങിയത്.വീട്ടില്‍ വിശേഷങ്ങള്‍ നടന്നാലും അനിഷ്ട സംഭവങ്ങള്‍ നടന്നാലും 10000 രൂപ നല്‍കുമെന്നും ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കുമെന്നും ഇതിനായി ഫോണ്‍ നമ്ബർ നല്‍കാനും ഇവർ ആവശ്യപ്പെട്ടു.

ഇത് വിശ്വസിച്ച്‌ വീട്ടമ്മമാർ ഫോണ്‍ നമ്ബർ നല്‍കി.ഇതിനു പിന്നാലെ, ഈ നമ്ബറുകള്‍ ബിജെപി അംഗത്വത്തിനായി ഉപയോഗിച്ചെന്നാണു പരാതി. നമ്ബർ നല്‍കിയ വീട്ടമ്മമാർക്കെല്ലാം ‘നിങ്ങളെ ബിജെപിയുടെ അടിസ്ഥാന അംഗമായി ചേർത്തിരിക്കുന്നു’ എന്ന എസ്‌എംഎസും ലഭിച്ചു. ഇതിനെതിരെ പ്രദേശത്തു പ്രതിഷേധവുമുണ്ടായതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു

You may also like

error: Content is protected !!
Join Our WhatsApp Group