ബെംഗളൂരു: കോവിഡ് ഭീഷണിയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർ 7 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണമെന്ന നിബന്ധന ആരോഗ്യ വകുപ്പ് പിൻവലിച്ചു.കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശത്തിൽ വിദേശത്തു നിന്നെത്തുന്ന വർക്ക് ക്വാറന്റീൻ നിർബന്ധമല്ലാ ത്തതിനാലാണ്, ഇതേ മാതൃക പിന്തുടരാൻ കർണാടകയും നിർബന്ധിതരായത്.
വിമാനത്താവളത്തിൽ ആർടിപിസി പരിശോധനയ്ക്ക് സവ സാംപിൾ നൽകുന്നവർ ഇതിന്റെ ഫലം വരുന്നതു വരെ വീടുകളിൽ 7 ദി വസം വരെയോ ഫലം വരുന്നതുവരെയോ ക്വാറന്റിനിൽ കഴിയണമെ ന്നായിരുന്നു നിർദേഷം.ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, സംഗപ്പൂർ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നു വരുന്നവർക്കാണ് ഇതു ബാധകമാക്കിയിരുന്നത്.
ഓഫീസിലേക്ക് ടോയ്‌ലറ്റ് പേപ്പര്‍ സ്വന്തമായി കൊണ്ട് വരണം’; ചിലവ് ചുരുക്കാന്‍ നിര്‍ദേശവുമായി ഇലോണ്‍ മസ്‌ക്
ചിലവ് ചുരുക്കലിന്റെ ഭാഗമായി സ്വന്തം ടോയ്‌ലറ്റ് പേപ്പര്‍ ഓഫീസിലേക്ക് കൊണ്ടുവരേണ്ടി വരുമെന്ന് നിര്‍ദേശിച്ച് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്.സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനത്തെ സെക്യൂരിറ്റി ജീവനക്കാരെ ഉയര്‍ന്ന വേതനം ആവശ്യപ്പെട്ടതിന് മുമ്ബ് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌കിന്റെ പുതിയ തീരുമാനം.
ട്വിറ്ററിന്റെ ഓഫീസില്‍ സുരക്ഷാക്ലീനിങ് ജീവനക്കാരെ പിരിച്ചുവിട്ടതിനാല്‍ ഓഫീസിലെ ശുചിമുറിയും മറ്റും വൃത്തിഹീനമായ അവസ്ഥയിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭക്ഷണാവശിഷ്ടം ചീഞ്ഞുനാറുന്നുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു.സീറ്റിലിലെ ഓഫിസ് കെട്ടിടത്തിന്റെ വാടക നല്‍കുന്നത് ട്വിറ്റര്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.