ബെംഗളൂരു: സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. റായ്ചൂരു, യാദ്ഗിർ, കലബുറഗി, വിജയപുര, ബാഗൽക്കോട്ട്, കൊപ്പാൾ, ബല്ലാരി, ബീദർ, വിജയനഗര, ഗദക്,ദാവണഗരെ, ചിത്രദുർഗ, തുമകൂരു, ചിക്കബെല്ലാപുര, കോലാർ, ഹവേരി, മൈസൂരു, മാണ്ഡ്യ എന്നിവിടങ്ങളിൽ ഉയർന്നതാപനില അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്.നിലവിൽ റായ്ചൂരു, കലബുറഗി, വിജയപുര, ബീദർ, കൊപ്പാൾ, ബാഗൽകോട്ട്, യാദ്ഗിർ, ബല്ലാരി തുടങ്ങിയ ജില്ലകളിൽ 42 മുതൽ 44 ഡിഗ്രിവരെയാണ് അനുഭവപ്പെടുന്ന ഉയർന്നതാപനില.
മൈക്കല്‍ ഡോളനുമായുള്ള വിവാഹ ബന്ധം സ്ഥിരീകരിച്ച് നടി ഇല്യാന ഡിക്രൂസ്.
മൈക്കല്‍ ഡോളനുമായുള്ള വിവാഹ ബന്ധം സ്ഥിരീകരിച്ച് നടി ഇല്യാന ഡിക്രൂസ്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഡോളനുമായുള്ള വിവാഹത്തെ പറ്റി നടി തുറന്നു പറഞ്ഞത്.കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ ഇല്യാനയ്ക്ക് മകൻ കോവ ഫീനിക്സ് ഡോളൻ ജനിച്ചിരുന്നു. എന്നാല്‍ വിവഹാത്തെ കുറിച്ചോ പങ്കാളിയെ കുറിച്ചോ വെളിപ്പെടുത്താൻ താരം തയ്യാറായിരുന്നില്ല. മകൻ ജനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ആരാധകർ കാത്തിരുന്ന വാർത്ത താരം പുറത്തുവിടുന്നത്.വിവാഹ ജീവിതം മനോഹരമായി മുന്നോട്ട് പോകുന്നുവെന്നും, തന്റെ മോശം കാലത്തിനും, നല്ല കാലത്തിനും മൈക്കല്‍ സാക്ഷിയായിട്ടുണ്ടെന്നും ഇല്യാന പറഞ്ഞു. ആദ്യം കണ്ടുമുട്ടിയപ്പോള്‍ ഏങ്ങനെയായിരുന്നോ അങ്ങനെതന്നെയാണ് മൈക്കല്‍ ഇപ്പോഴും ഉള്ളതെന്നും, ഇരുവരുടെയും പ്രണയത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ഇല്യാന പറഞ്ഞു.
മൈക്കലിനൊപ്പമുള്ള ഒരു വ്യക്തമല്ലാത്ത ചിത്രം താരം നേരത്തെ പുറത്തുവിട്ടിരുന്നു. ഇല്യാന കുഞ്ഞിന് ജന്മം നല്‍കിയെന്ന വാർത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ബോളിവുഡ് താരങ്ങടക്കമുള്ള നിരവധി പ്രശസ്തരെ ഇല്യാനയുടെ ഭർത്താവായി ആരാധകർ സങ്കല്‍പ്പിച്ചിരുന്നു.നിലവില്‍, ദോ ഔർ ദോ പ്യാർ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഇല്യാന. വിദ്യാ ബാലൻ, പ്രതീക് ഗാന്ധി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. തെലുങ്ക് ചിത്രമായ ദേവദാസുവില്‍ തെലുങ്കിലെ മികച്ച നടിയായി പുരസ്കാരം നേടിയതോടെയാണ് ഇല്യാന ശ്രദ്ധനേടുന്നത്. പോക്കിരി (2006), ജല്‍സ (2008), കിക്ക് (2009), ജുലൈ (2012) തുടങ്ങി നിരവധി തെലുങ്കു ചിത്രങ്ങളിലും പിന്നീട് താരം അഭിനയിച്ചു . 2012ല്‍ പുറത്തിറങ്ങിയ വിജയ്- ശങ്കർ ചിത്രം നൻബനിലെ പ്രകടനം വലിയ പ്രശസ നേടിക്കൊടുത്തു.