ബെംഗളൂരു: ചുട്ടുപൊള്ളുന്ന ചൂടിൽ സംസ്ഥാനത്ത് ഒരുമാസത്തിനിടെ സൂര്യാഘാതമേറ്റത് 366 പേർക്ക്. മാർച്ച് ഒന്നുമുതൽ 28 വരെയുള്ള കണക്കാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ടത്. കൂടുതൽ പേർക്ക് സൂര്യാഘാതമേറ്റത് ചിക്കബെല്ലാപുരയിലാണ്. തൊട്ടുപിന്നിൽ മാണ്ഡ്യ, ചിത്രദുർഗ, ബാഗൽക്കോട്ട്, ബെലഗാവി ജില്ലകളുമുണ്ട്.എന്നാൽ ആരുടേയും ആരോഗ്യനില ഗുരുതരമല്ല.
ഹൃദയവുമായും രക്തവുമായുംബന്ധപ്പെട്ട അസുഖങ്ങളുള്ളവർ ചൂടുകാലത്ത് ഏറെ പ്രയാസപ്പെടുന്നതായും ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. വടക്കൻ കർണാടകത്തിലെ പലജില്ലകളിലും താപനില 40 ഡിഗ്രിസെൽഷ്യസിന് മുകളിലാണ്.പ്രതിരോധ മാർഗനിർദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ കൈകളും തലയും മൂടണമെന്നും കുടയോ തൊപ്പിയോ ഉപയോഗിക്കണമെന്നുമാണ് മുഖ്യനിർദേശം. വെയിൽ കൂടിയ സമയങ്ങളിൽ പുറത്തിറങ്ങരുത്. ധാരാളം വെള്ളം കുടിക്കുകയും പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും വേണം.
ഗർഭിണികളും കുട്ടികളും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ പുലർത്തണം. ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ കാണണം. വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച പ്രചാരണ പരിപാടികളും സംഘടിപ്പിക്കും.കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ബെംഗളൂരുവിൽ ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെട്ട മാർച്ച് മാസമാണ് കടന്നുപോയത്.
വെള്ളിയാഴ്ച 36.4 ഡിഗ്രി സെൽഷ്യസായിരുന്നു നഗരത്തിലെ താപനിലയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 2019-ലാണ് ഇതിനുമുമ്പ് മാർച്ചിൽ 36 ഡിഗ്രിസെൽഷ്യസ് കടന്നത്.ശക്തമായ വേനൽമഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ രണ്ടുമുതൽ മൂന്നു ഡിഗ്രിവരെ താപനില ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നിലവിൽ കടുത്ത ജലക്ഷാമവും ബെംഗളൂരുവിൽ അനുഭവപ്പെടുന്നുണ്ട്.ബാഗൽക്കോട്ട്, ചിത്രദുർഗ, ബെലഗാവി ഉൾപ്പെടെയുള്ള ജില്ലയിൽ കഴിഞ്ഞദിവസങ്ങളിൽ കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളിലും താപനില കൂടാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു.
ഭര്‍ത്താവിനെ കൊല്ലുന്നവര്‍ക്ക് അരലക്ഷം രൂപ പാരിതോഷികം; ഭാര്യയുടെ വാട്സ്‌ആപ്പ് സ്റ്റാറ്റസ് കണ്ടമ്ബരന്ന് യുവാവ്,
ലക്നൗ: ഭർത്താവിനെ കൊല്ലുന്നവർക്ക് അരലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് വാട്സ്‌ആപ്പ് സ്റ്റാറ്റസ് പങ്കുവെച്ച് യുവതി.ആഗ്രയിലെ ബാഹ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഭാര്യയുടെ സ്റ്റാറ്റസ് കണ്ട ഭർത്താവ് ഉടൻ തന്നെ പോലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. തന്റെ ഇഷ്ടത്തിന് വിരുദ്ധമായാണ് വിവാഹം നടന്നതെന്നും, ഭർത്താവിനെ കൊല്ലുന്നവർക്ക് പാരിതോഷികമായി അരലക്ഷം രൂപ നല്‍കാമെന്നുമാണ് സ്റ്റാറ്റസിന്റെ ഉള്ളടക്കം. മധ്യപ്രദേശിലെ ഭിന്ദ് സ്വദേശിനിയായ യുവതിയാണ് സ്റ്റാറ്റസ് പങ്കുവെച്ചത്.
2022 ജൂലൈ 9നാണ് ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇവർ തമ്മില്‍ വഴക്കും ആരംഭിച്ചു. അതേ വർഷം ഡിസംബറില്‍ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും, വിവാഹമോചനവും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു. ഇതിനിടയില്‍ ഭാര്യയുടെ കുടുംബം തന്നെ കൊല്ലുമെന്ന് നിരവധി തവണ ഭീഷണി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവാവിന്റെ പരാതിയില്‍ ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് യുവതിക്കെതിരെ കേസെടുത്തു. നിലവില്‍, പരാതിയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.