Home Featured ബെംഗളൂരു: കാവേരി നദിയിൽ നിന്ന് തമിഴ്നാടിന് കൂടുതൽ ജലം വിട്ടു നൽകി കർണാടക

ബെംഗളൂരു: കാവേരി നദിയിൽ നിന്ന് തമിഴ്നാടിന് കൂടുതൽ ജലം വിട്ടു നൽകി കർണാടക

ബെംഗളൂരു: കഴിഞ്ഞ 50 വർഷത്തിനിടെ കാവേരി നദിയിൽ നിന്ന് തമിഴ്നാടിന് കൂടുതൽ ജലം വിട്ടു നൽകി കർണാടക .ഡിസംബറിൽ 639,007 ഘനഅടി ജലമാണ് മണ്ഡ്യ കെആർഎസ് അണക്കെട്ടിൽ നിന്ന് കർണാടക തമിഴ്നാട്ടിലേക്ക് ഒഴുക്കിയത്. തുടർച്ചയായ മഴ ലഭിച്ചതോടെ കെആർഎസ് അണക്കെട്ട് നിറഞ്ഞതോടെയാണു കൂടുതൽ ജലം വിട്ടുനൽകിയത്.

കാവേരിജല ട്രൈബ്യൂണൽ വിധി പ്രകാരം 177.25 ഘനഅടി ജലമാണ് ഇക്കാലയളവിൽ കർണാടക തമിഴ്നാടിന് വിട്ടുനൽകേണ്ടത്.ഡിസംബർ അവസാനം കെആർ എസ് അണക്കെട്ടിലെ ജലനിരപ്പ് 118 അടിയാണ്. കഴിഞ്ഞ വർഷം 19 ദിവസങ്ങളിൽ ജലനിരപ്പ് പരമാ വധി സംഭരണശേഷിയായ 124 അടിയിലെത്തിയതോടെ അണകെട്ടിന്റെ ഷട്ടറുകൾ തുറന്നാണ് അധികമുള്ള ജലം ഒഴുക്കിയത്.

ദില്ലില്‍ 20 വയസുകാരിക്ക് ദാരുണാന്ത്യം; അപകടത്തില്‍പ്പെട്ട ശേഷം വലിച്ചിഴക്കപ്പെട്ടത് 12 കിലോമീറ്റര്‍

ദില്ലിയില്‍ അപകടത്തില്‍പ്പെട്ട 20 വയസ്സുള്ള യുവതിക്ക് ദാരുണാന്ത്യം. യുവതി സഞ്ചരിച്ച സ്കൂട്ടര്‍ കാറുമായി അപകടത്തില്‍പ്പെട്ട ശേഷം റോഡില്‍ വലിച്ചിഴക്കപ്പെട്ടത് 12 കിലോമീറ്റര്‍ ആണെന്ന് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ദില്ലിയിലെ സുല്‍ത്താന്‍പുരിയില്‍ അര്‍ദ്ധരാത്രിയില്‍ പുതുവത്സരാഘോഷങ്ങള്‍ ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവം.അമന്‍ വിഹാര്‍ സ്വദേശിനിയായ യുവതി സഞ്ചരിച്ച സ്കൂട്ടറില്‍ പുലര്‍ച്ചെ മാരുതി സുസുക്കി ബലേനോ കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.അപകടമുണ്ടായതിന് ശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നു.

തുടര്‍ന്ന് കാറിനടിയില്‍ കുടുങ്ങിയ യുവതി കിലോമീറ്ററുകളോളം റോഡില്‍ വലിച്ചിഴക്കപ്പെടുകയായിരുന്നു.പുലര്‍ച്ചെ 3:24 ന് ഒരു കാര്‍ മൃതദേഹം വലിച്ചിഴയ്ക്കുന്നത് കണ്ടതായി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വന്നു. പുലര്‍ച്ചെ 4:11ന് റോഡില്‍ ഒരു സ്ത്രീയുടെ മൃതദേഹം കിടക്കുന്നതായി പൊലീസിന് വീണ്ടും സന്ദേശം ലഭിച്ചു.

അതിനുശേഷം, നഗരത്തില്‍ വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറുകയും കാറിനായി തിരച്ചില്‍ ആരംഭിക്കുയും ചെയ്തതായി പൊലിസ് പറഞ്ഞു.തുടര്‍ന്ന് മാരുതി സുസുക്കി ബലേനോ കാറില്‍ ഉണ്ടായിരുന്ന അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റിലായവരില്‍ ക്രെഡിറ്റ് കാര്‍ഡ് കളക്ഷന്‍ ഏജന്റും റേഷന്‍ കടയുടമയും ഉള്‍പ്പെടുന്നുവെന്ന് പൊലിസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group