Home Featured കേക്കില്‍ കാന്‍സറിന് കാരണമാകുന്ന കൃത്രിമ കളറിങ് കണ്ടെത്തി; മുന്നറിയിപ്പുമായി കര്‍ണാടക സര്‍ക്കാര്‍

കേക്കില്‍ കാന്‍സറിന് കാരണമാകുന്ന കൃത്രിമ കളറിങ് കണ്ടെത്തി; മുന്നറിയിപ്പുമായി കര്‍ണാടക സര്‍ക്കാര്‍

കര്‍ണാടകയില്‍ കേക്കില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി ചേരുവകള്‍ കണ്ടെത്തി. 12 കേക്ക് സാമ്പിളുകളിലാണ് ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങള്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ കേക്കുമായി ബന്ധപ്പെട്ട് ആരോഗ്യത്തിന് ഉണ്ടാവാന്‍ ഇടയുള്ള അപകട സാധ്യതകള്‍ മുന്‍നിര്‍ത്തി കര്‍ണാടക സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.അടുത്തിടെ കോട്ടണ്‍ മിഠായിയിലും ഗോബി മഞ്ചൂരിയനിലും കൃത്രിമ ഭക്ഷ്യ നിറങ്ങള്‍ ചേര്‍ക്കുന്നത് കര്‍ണാടക സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേക്കുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശം നല്‍കിയത്.

ബംഗളൂരുവിലെ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളില്‍ കാന്‍സറിന് കാരണമാകുന്ന നിരവധി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതായി കര്‍ണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ വിവിധ ബേക്കറികളില്‍ നിന്ന് ശേഖരിച്ച 235 കേക്ക് സാമ്പിളുകളില്‍ 223 എണ്ണം സുരക്ഷിതമാണെന്ന് കണ്ടെത്തി. 12 എണ്ണത്തില്‍ മാത്രമാണ് അപകടകരമായ തോതില്‍ കൃത്രിമ കളറിങ് അടങ്ങിയിരിക്കുന്നത്.

ചുവന്ന വെല്‍വെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ കേക്ക് ഇനങ്ങളില്‍ ഇത്തരം കൃത്രിമ കളറിങ് ചേര്‍ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കര്‍ണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു.അല്ലുറ റെഡ്, സണ്‍സെറ്റ് യെല്ലോ എഫ്സിഎഫ്, പോണ്‍സോ 4ആര്‍, ടാര്‍ട്രാസൈന്‍, കാര്‍മോയ്സിന്‍ തുടങ്ങിയ കൃത്രിമ നിറങ്ങള്‍ കേക്കുകളില്‍ ഉപയോഗിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ് നല്‍കിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ബേക്കറികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൃത്രിമ നിറങ്ങളുടെ ഉയര്‍ന്ന ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുക മാത്രമല്ല മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും കര്‍ണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ആക്രിക്കച്ചവടക്കാരൻ അറിയാതെ സൂക്ഷിച്ചത്‌ 50 കോടി വിലമതിക്കുന്ന പിക്കാസോയുടെ പെയിന്റിംഗ്‌

കാഴ്ചയില്‍ മങ്ങിയ, യാതൊരു ഭംഗിയുമില്ലാത്ത ഒരു പഴയ പെയിന്റിംഗ്. തന്റെ ഭാര്യയുടെ ഇഷ്ടക്കേട് വകവെക്കാതെ കാപ്രിയിലെ ഒരു ആക്രിക്കച്ചവടക്കാരൻ തന്റെ വീടിന്റെ സ്വീകരണമുറിയില്‍ വച്ചു.എന്നാല്‍ വർഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് ആ സത്യം പുറത്തു വരുന്നത്. ഒരു പഴയ പെയിന്റിംഗ് കരുതി അയാള്‍ സ്വീകരണമുറിയില്‍ വച്ച പെയിന്റിംഗ് പിക്കാസോ എന്ന ലോകപ്രശസ്ത ചിത്രകാരന്റേതായിരുന്നു. 50 കോടിയിലധികം വിലമതിക്കുന്ന പെയിന്റിംഗ് ഒറിജിനലാണെന്ന് ഇറ്റാലിയൻ വിദഗ്ധർ സ്ഥിരീകരിച്ചു.

1962-ലാണ് ലൂയിജി ലോ റോസ്സോ എന്ന ആക്രികച്ചവടക്കാരൻ ഈ പെയിന്റിംഗ് കണ്ടെത്തുന്നത്. പെയിന്റിംഗ് പോംപൈയിലെ വീട്ടിലേക്ക് അയാള്‍ കൊണ്ടുപോയി. സ്വീകരണമുറിയില്‍ തൂക്കി. വർഷങ്ങള്‍ക്കുശേഷം ലോ റോസ്സോയുടെ മകൻ ആൻഡ്രിയ കലാചരിത്രത്തില്‍ ഗവേഷണം ചെയ്യാൻ തുടങ്ങിയപ്പോഴാണ് പെയിന്റിംഗിനെക്കുറിച്ചുള്ള യാഥാർഥ്യങ്ങള്‍ പുറത്തുവരുന്നത്.

തുടർന്ന് ആർട് ഡിറ്റക്ടീവായ മൗറിസിയോ സെറാസിനി ഉള്‍പ്പെടെയുള്ള വിദഗ്ധ സംഘത്തിന്റെ ഉപദേശം തേടി. ഗ്രാഫോളജിസ്റ്റും ആർക്കാഡിയ ഫൗണ്ടേഷന്റെ സയന്റിഫിക് കമ്മിറ്റി അംഗവുമായ സിൻസിയ അല്‍റ്റിയേരി പെയിന്റിംഗിന്റെ ശൈലിയെ അടിസ്ഥാനപ്പെടുത്തി പിക്കാസോയുടെയാണെന്ന് സ്ഥിരീകരിച്ചു. ഈ കലാസൃഷ്ടിക്ക് ഇപ്പോള്‍ 5 ദശലക്ഷം പൗണ്ട് (55,71,18,527 രൂപ) വിലയാണുള്ളത്.

തുടർന്ന് പെയിന്റിംഗില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒപ്പ് പിക്കാസോയുടെയാണെന്നും ഉറപ്പാക്കി. ഫ്രഞ്ച് ഫോട്ടോഗ്രാഫറും ചിത്രകാരനുമായ ഡോറ മാറിന്റെയുടെ ഛായാചിത്രമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പിക്കാസോ ഇടയ്ക്കിടെ കാപ്രി സന്ദർശിച്ചിരുന്നതായും കാപ്രിയില്‍ ബന്ധങ്ങള്‍ സൂക്ഷിച്ചിരുന്നതായും പറയപ്പെടുന്നു. നിലവില്‍ മിലാൻ നിലവറയില്‍ സൂക്ഷിച്ചിരിക്കുന്ന പെയിന്റിംഗ് പിക്കാസോ ഫൗണ്ടേഷന്റെ ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരിക്കുകയാണ്

You may also like

error: Content is protected !!
Join Our WhatsApp Group