ബംഗളൂരു: സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്ക് തുടരുന്നതിനിടെ ഹിജാബ് ധരിക്കാന്‍ അനുമതിയുള്ള സ്‌കൂളുകളും കോളജുകളും ആരംഭിക്കാന്‍ നീക്കവുമായി കര്‍ണാടക വഖഫ് ബോര്‍ഡ്.വഖഫ് ബോര്‍ഡായിരിക്കും ഇതിന് ഫണ്ട് ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉടന്‍ പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്.
ഉടന്‍തന്നെ സ്ഥാപനങ്ങള്‍ തുറക്കാനാണ് ആലോചിക്കുന്നത്.മംഗളൂരു, ശിവമോഗ, ഹാസ്സന്‍, കൊടഗു, ബീജാപൂര്‍, ഹുബ്ബാളി എന്നിവിടങ്ങളിലാണ് പുതിയ സ്‌കൂളുകളും കോളജുകളും തുടങ്ങാന്‍ പദ്ധതിയിടുന്നതെന്ന് കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാഫി സാദി അറിയിച്ചു.
പുതിയ വിദ്യാലയങ്ങള്‍ ആരംഭിക്കാനായി വഖഫ് ബോര്‍ഡ് 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ കോളജുകള്‍ക്ക് സ്വയംഭരണാധികാരമുണ്ടാകില്ല. ബോര്‍ഡിന്റെയും സര്‍വകലാശാലകളുടെയും നിയമങ്ങള്‍ക്ക് അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും ഷാഫി സാദി അറിയിച്ചു.
മാപ്രാണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം
ഇരിങ്ങാലക്കുട: മാപ്രാണത്ത് വീട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. നഗരസഭ വാര്‍ഡ് 35ല്‍ തൈവളപ്പില്‍ ക്ഷേത്രത്തിനടുത്ത് കുരിയാപ്പിള്ളി മാഹിന്റെ വീട്ടില്‍ വൈകീട്ട് ആറരയോടെയാണ് സംഭവം.ആര്‍ക്കും പരിക്കില്ല. മാഹിന്റെ ഭാര്യയും കുട്ടിയും മാതാവും സഹോദരീപുത്രനുമാണ് വീട്ടിലുണ്ടായിരുന്നത്.അടുക്കളയില്‍നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോള്‍ തീപിടിത്തം കണ്ട കുടുംബാംഗങ്ങള്‍ ഇറങ്ങിയോടി.
ഫയര്‍ഫോഴ്സാണ് തീയണച്ചത്. ഇതേസമയം, അടുക്കളയില്‍ ഗ്യാസ് സ്റ്റൗവും പ്രവര്‍ത്തിച്ചിരുന്നു. അപകടത്തില്‍ അടുക്കളയിലെ ടൈലുകള്‍ അടക്കം കത്തി നശിച്ചതായി മാഹിന്‍ പറഞ്ഞു. അപകട കാരണം വ്യക്തമല്ല. അധികൃതര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ബന്ധുവീടുകളിലേക്ക് താമസം മാറ്റി.