Home Featured കര്‍ണാടകയില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തല്‍; കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ പങ്കും അന്വേഷിക്കുന്നു.

കര്‍ണാടകയില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തല്‍; കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ പങ്കും അന്വേഷിക്കുന്നു.

ബംഗളൂരു: കര്‍ണാടകയില്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സി ചോര്‍ത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ കാലത്ത് നടന്ന ഇത്തരം സംഭവങ്ങളടക്കം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടു.

ബി.ജെ.പി സര്‍ക്കാറിനു കീഴിലുള്ള ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) സ്വകാര്യ സ്ഥാപനമായ ‘ഷിലുമെ എജുക്കേഷനല്‍ കള്‍ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടി’ന് തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്‍റെ മറവില്‍ വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങളടക്കം ശേഖരിക്കാന്‍ അനുമതി നല്‍കിയെന്നാണ് ആരോപണം.

ഈ സ്ഥാപനം ബി.എല്‍.ഒമാര്‍ക്ക് സമാനമായി ആളുകളെ നിയോഗിച്ച്‌ വോട്ടര്‍മാരുടെ വ്യക്തിഗത വിവരങ്ങളടക്കം ശേഖരിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. കേസില്‍ സ്ഥാപനത്തിന്‍റെ ഡയറക്ടര്‍മാരിലൊരാളായ രേണുക പ്രസാദ്, എച്ച്‌.ആര്‍. ജീവനക്കാരന്‍ ധര്‍മേഷ് എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.മറ്റൊരു ഡയറക്ടര്‍ക്കായി അന്വേഷണം നടക്കുകയാണ്.

സംഭവത്തില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ചോര്‍ത്തല്‍ നടന്നതെന്നും ഇതിനാല്‍ അദ്ദേഹം രാജിവെക്കണമെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.

സിറ്റിങ് ജഡ്ജിയുടെ കീഴില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനിടയിലാണ് കോണ്‍ഗ്രസ് അധികാരത്തിലിരുന്ന 2013 മുതല്‍ ഷിലുമെ ട്രസ്റ്റ് നടത്തിയ ഡേറ്റ ചോര്‍ത്തലും അന്വേഷിക്കണമെന്ന് ഞായറാഴ്ച മുഖ്യമന്ത്രി ഉത്തരവിട്ടത്.

തങ്ങളുടെ കാലത്തും കോണ്‍ഗ്രസിന്‍റെ കാലത്തും നല്‍കിയ അനുമതി വ്യത്യസ്തമായിരുന്നുവെന്നും തങ്ങള്‍ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന് അനുമതി നല്‍കിയപ്പോള്‍ കോണ്‍ഗ്രസാണ് 2013ല്‍ വോട്ടര്‍മാരുടെ വിവരം ശേഖരിക്കാന്‍ ഷിലുമെക്ക് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഇപ്പോള്‍ ടിവിയും ഫ്രിഡ്‌ജും കാറുമൊന്നും വാങ്ങരുത്, പണം കരുതി വയ്ക്കണം, മുന്നറിയിപ്പ് നല്‍കി ലോക കോടീശ്വരന്‍

ന്യൂയോര്‍ക്ക് : ടിവി, ഫ്രിഡ്ജ്, കാര്‍ തുടങ്ങിയ വില കൂടിയ സാധനങ്ങളൊന്നും ഈ അവധിക്കാലത്ത് വാങ്ങരുതെന്ന ഉപദേശവുമായി ലോകകോടീശ്വരനും ആമസോണ്‍ സ്ഥാപകനുമായ ജെഫ് ബെസോസ്.പണം സൂക്ഷിച്ച്‌ ചെലവാക്കാനും വരും മാസങ്ങളില്‍ അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനുമാണ് അമേരിക്കക്കാരോട് ജെഫ് ബെസോസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സാമ്ബത്തിക മാന്ദ്യം സംബന്ധിച്ചാണ് ബെസോസിന്റെ മുന്നറിയിപ്പ്.പുതിയ കാര്‍, ടിവി ഫ്രിഡ്ജ്, തുടങ്ങിയവ വാങ്ങാന്‍ നിലവില്‍ പണം ചെലവഴിക്കുന്നത് അമേരിക്കയിലെ കുടുംബങ്ങള്‍ വേണ്ടെന്ന് വയ്ക്കണം, കൂടുതല്‍ അപകടകരമായ സാഹചര്യത്തെ നേരിടേണ്ടി വരും, ഇപ്പോഴത്തെ സാമ്ബത്തികാവസ്ഥ ശരിയായ നിലയിലല്ല. കാര്യങ്ങള്‍ മന്ദഗതിയിലാണ്. പലമേഖലകളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്നും ബെസേസ് പറഞ്ഞു. തന്റെ 12400 കോടി ഡോളര്‍ ആസ്തിയില്‍ നിന്നും ഭൂരിഭാഗവും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുമെന്നും ജെഫ് ബെസോസ് വ്യക്തമാക്കി..

നിലവില്‍ ജെഫ് ബെസോസ് ആമസോണിന്റെ എക്സിക്യുട്ടീവ് പ്രസിഡന്റാണ്. ആമസോണ്‍ സി.ഇ.ഒ പദവിയില്‍ നിന്നും അദ്ദേഹം രാജിവെച്ചത് കഴിഞ്ഞ വര്‍ഷമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group