പാലാ: കര്‍ണാടകയില്‍നിന്നെത്തിയ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞ് എഴുപേര്‍ക്ക് പരിക്ക്.പാലാ-പൊന്‍കുന്നം റോഡില്‍ പൂവരണി ചരളയില്‍ ഞായറാഴ്ച പുലര്‍ച്ച അഞ്ചിനായിരുന്നു അപകടം.ശബരിമലക്ക് പോകുകയായിരുന്ന കര്‍ണാടക സ്വദേശികളായ 13പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.തീര്‍ഥാടകര്‍ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ട് പാലായിലേക്ക് പോവുകയായിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്.തുടര്‍ന്ന് റോഡ് സൈഡിലെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു. കാര്‍ ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു.
പാലായില്‍നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ സേനയുടെ വാഹനത്തില്‍ പാലാ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മദ്യവുമായെത്തി, ‘അടി’ വിമാനത്തിനുള്ളില്‍ വച്ച്; എയര്‍ഹോഴ്സ്റ്റസിനോട് കയര്‍ത്തു; രണ്ട് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി – പറ്റ്ന വിമാനത്തില്‍ മദ്യം കൊണ്ടുവന്ന് കഴിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഡല്‍ഹി- പറ്റ്ന ഇന്‍ഡിഗോ E6383 വിമാനത്തിലാണ്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി എയര്‍പോര്‍ട്ട് എസ്എച്ച്ഒ റോബര്‍ട്ട് പീറ്റര്‍ പറഞ്ഞു. ഇവരെ ഉടനെ കോടതിയില്‍ ഹാജരാക്കും.ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം. മദ്യപിച്ചവര്‍ വിമാനത്തിനകത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെ എയര്ഹോഴ്സ്റ്റസ് ഇടപെട്ടു.
എന്നാല്‍ ഇവര്‍ എയര്‍ ഹോഴ്സ്റ്റസിനോടും മോശമായി പെരുമാറി. വിമാനം പറ്റ്നയില്‍ ലാന്‍ഡ് ചെയ്തതോടെ ഇവരെ പൊലീസിന് കൈമാറി. രോഹിത് കുമാര്‍, പിന്റുകുമാര്‍, എന്നിവരാണ് വിമാത്തില്‍ പ്രശ്നങ്ങളുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു.മോശമായി പെരുമാറുന്ന യാത്രക്കാരെ നിയന്ത്രിക്കാന്‍ വിമാനക്കമ്ബനികള്‍ക്ക് കഴിഞ്ഞ ദിവസം ഡിജിസിഎ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു.
യാത്രക്കാര്‍ മോശമായി പെരുമാറുന്നതും സംഘര്‍ഷങ്ങളും കൂടിയതോടെയാണു കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു വിമാനക്കമ്ബനികള്‍ക്കു ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയത്.