കര്‍ണ്ണാടകയിലെ ബാഗേപളളിയില്‍ നാളെ സി.പി.ഐ.എം സംഘടിപ്പിക്കുന്ന മഹാറാലിയും പൊതു സമ്മേളനവും പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍(Pinarayi Vijayan) ഉദ്ഘാടനം ചെയ്യും. കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരക്കും. പി.ബി. അംഗങ്ങളായ എം.എ. ബേബി, ബി.വി. രാഘവലു എന്നിവര്‍ സംസാരിക്കും.
കര്‍ണ്ണാടകയിലെ സി.പി.ഐ. എമ്മിന്റെ ശക്തിദുര്‍ഗമാണ് ആന്ധ്ര അതിര്‍ത്തി പ്രദേശമായ ബാഗേപള്ളി. 1970 കളില്‍ എ.കെ.ജിയുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരത്തേത്തുടര്‍ന്നാണ് ഈ മേഖലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുണ്ടായത്. അന്ന് ജമീന്താര്‍മാര്‍ക്കെതിരായി നടത്തിയ പോരാട്ടത്തെത്തുടര്‍ന്ന് പതിനായിരത്തിലധികം പാവങ്ങള്‍ക്ക് ഭൂമി ലഭിച്ചു. 1983ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി അപ്പസ്വാമിറെഡി ബാഗേപ്പള്ളിയില്‍ നിന്നും വിജയിച്ചു. പിന്നീട് രണ്ട് തവണ ജിവി ശ്രീരാമ റെഡി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചെറിയ വോട്ടുകള്‍ക്കാണ് സി പി ഐ എം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് ഞായറാഴ്ച ബാഗേപള്ളിയില്‍ സി പി ഐ എം മഹാറാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കുന്നത്. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.പി.ബി.അംഗങ്ങളായ എം.എ ബേബി,ബി.വി. രാഘവലു, കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ് എന്നിവര്‍ സംസാരിക്കും. കണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായിമുപ്പതിനായിരത്തോളം പ്രവര്‍ത്തകര്‍ അണിനിരക്കും. രാവിലെ 11 മണിക്ക് റാലി ആരംഭിക്കും. പൊതു സമ്മേളനം വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങളിലാണ് കര്‍ണാടകയിലെ സി.പി.ഐ. എം. പ്രവര്‍ത്തകര്‍.
ലോണ്‍ തിരിച്ചുപിടിക്കാനെത്തിയ സംഘം ഗര്‍ഭിണിയായ യുവതിയെ ട്രാക്ടര്‍ കയറ്റി കൊന്നു
ഹസാരിബാഗ്: ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ ഫിനാന്‍സ് കമ്ബനിയുടെ റിക്കവറി ഏജന്റ് ട്രാക്ടര്‍ കയറ്റി യുവതിയെ കൊന്നു.
ഗര്‍ഭിണിയായ യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇച്ചാക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഭിന്നശേഷിക്കാരനായ കര്‍ഷകന്റെ മകളാണ് ഇരയായ യുവതി. മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. ട്രാക്ടര്‍ വീണ്ടെടുക്കാന്‍ കര്‍ഷകന്റെ വീട്ടിലെത്തിയ ഫിനാന്‍സ് കമ്ബനി ഉദ്യോഗസ്ഥനും കര്‍ഷകനും തമ്മില്‍ തര്‍ക്കമുണ്ടായതായി ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് രത്തന്‍ ചോത്തെ എ.എന്‍.ഐയോട് പറഞ്ഞു. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകള്‍ ട്രാക്ടര്‍ ചക്രത്തിനടിയില്‍ പെട്ടു. സ്വകാര്യ ഫിനാന്‍സ് കമ്ബനിയുടെ റിക്കവറി ഏജന്റും മാനേജരും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി ഡി.എസ്.പി പറഞ്ഞു. തങ്ങളെ അറിയിക്കാതെയാണ് മഹീന്ദ്ര ഫിനാന്‍സ് കമ്ബനി അധികൃതര്‍ വീട്ടിലെത്തിയത്.
“അവള്‍ ട്രാക്ടറിന് മുന്നില്‍ വന്നു തടസംനിന്നു. തര്‍ക്കം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവര്‍ അവളെ ചതച്ചു കൊന്നു. പിന്നീട് അവളെ ആശുപത്രിയില്‍ എത്തിച്ചു” -അദ്ദേഹം പറഞ്ഞു. ട്രാക്ടര്‍ വീണ്ടെടുക്കുന്നതിനായി കര്‍ഷകന്റെ വീട്ടിലേക്ക് പോകുന്നതിന് മുമ്ബ് ഫിനാന്‍സ് കമ്ബനിയുടെ ഉദ്യോഗസ്ഥര്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നില്ലെന്ന് ഹസാരിബാഗിലെ ലോക്കല്‍ പൊലീസ് എ.എന്‍.ഐയോട് പറഞ്ഞു. എല്ലാ വശങ്ങളും കമ്ബനി അന്വേഷിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അനീഷ് ഷാ വെള്ളിയാഴ്ച പറഞ്ഞു. “ഹസാരിബാഗ് സംഭവത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖവും അസ്വസ്ഥതയും ഉണ്ട്. ഒരു മനുഷ്യ ദുരന്തം സംഭവിച്ചു. നിലവിലുള്ള മൂന്നാം കക്ഷി കലക്ഷന്‍ ഏജന്‍സികളെ ഉപയോഗിക്കുന്ന രീതി ഞങ്ങള്‍ പരിശോധിക്കും” -ഷാ പ്രസ്താവനയില്‍ പറഞ്ഞു.