ബംഗളൂരു : 2023ലെ തിരഞ്ഞെടുപ്പ് നമ്മുടെ അവസാനമാണെന്ന നിഖിൽ കുമാരസ്വാമിയുടെ പ്രസ്താവന സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. വിവിധ തരത്തിലുള്ള രാഷ്ട്രീയ ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ മകന്റെ പ്രസ്താവനയിൽ വ്യക്തത വരുത്തി എല്ലാ ആശയക്കുഴപ്പങ്ങൾക്കും വിരാമമിട്ടിരിക്കുകയാണ് ജെഡിഎസ് ലെജിസ്ലേച്ചർ പാർട്ടി നേതാവ് എച്ച് ഡി കുമാരസ്വാമി.
ഇന്ന് വിധാൻസൗദയിൽ സംസാരിച്ച മുൻ മുഖ്യമന്ത്രി കുമാരസ്വാമി നിഖിലിന്റെ പ്രസ്താവനയ്ക്ക് മറ്റൊരു അർത്ഥവും നൽകേണ്ടതില്ലെന്നും ഇതൊരു ചെറിയ പാർട്ടിയാണെന്നും സംസ്ഥാനത്ത് എംഎൽഎമാർ വളരെ കുറവാണെന്നും പറഞ്ഞ്.
2023ലെ തിരഞ്ഞെടുപ്പ് ജെഡിഎസിന് പരീക്ഷണമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങൾ നല്ല രീതിയിൽ പോരാടും. ഇനിയുള്ള കാര്യങ്ങൾ പാർട്ടിക്ക് തിരിച്ചടിയാകും. അതുകൊണ്ട് പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കരുതെന്നും നിഖിൽ വ്യക്തമാക്കി.
തുംകൂർ ജില്ലയിലെ കുനിഗൽ താലൂക്കിലെ ഹുത്രിദുർഗ ഹോബാലി അഞ്ചെപാല്യ ക്രോസിൽ ജെഡിഎസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സർസരിക്കുകയായിരുന്ന ജെഡിഎസ് യുവ നേതാവ് നിഖിൽ കുമാരസ്വാമി അപ്പോഴാണ് ഇത് ജെഡിഎസ് പാർട്ടിയുടെ അവസാന തിരഞ്ഞെടുപ്പായിരിക്കാം എന്ന പ്രസ്താവന ഉന്നയിച്ചത്.
ജെഡിഎസ് യുവനേതാവിന്റെ വാക്കുകൾ കേട്ട് പ്രവർത്തകർ ഒരു നിമിഷം ആശയക്കുഴപ്പത്തിലായി. ഇതിന് ശേഷമാണ് ഈൗ പ്രസ്താവന വ്യക്തമാക്കി കുമാരസ്വാമി രംഗത്ത് വന്നത്.
ഹിജാബ് വിലക്കിയതിനെതിരായ ഹര്‍ജികളില്‍ ഈയാഴ്ച വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി
ദില്ലി : കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെതിരായ ഹര്‍ജികളില്‍ ഈയാഴ്ച വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി.
ബുധനാഴ്ചയോടെ ഹര്‍ജിക്കാരുടെ വാദം തീര്‍ക്കണമെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിര്‍ദ്ദേശിച്ചു.
സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാമര്‍ശിച്ചിരുന്നു. ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്‍റെ ഭാഗമാണെന്ന് രണ്ട് ഹൈക്കോടതി വിധികളുണ്ടെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വാദിച്ചു. കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും സ്വീകരിച്ച നിലപാടുകള്‍ക്കെതിരാണ് കര്‍ണ്ണാടക ഹൈക്കോടതി എടുത്ത സമീപനമെന്നും കാമത്ത് ചൂണ്ടിക്കാട്ടിയിരുന്നു. യൂണിഫോം നിശ്ചയിക്കുന്ന കോളേജ് വികസനസമിതിയില്‍ എംഎല്‍എമാരെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെയും ഹര്‍ജിക്കാര്‍ എതിര്‍ത്തിരുന്നു.