Home Featured കര്‍ണാടകയില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബസ് സ്റ്റാന്‍ഡില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി; യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌ത രണ്ടുപേര്‍ അറസ്‌റ്റില്‍

കര്‍ണാടകയില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബസ് സ്റ്റാന്‍ഡില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി; യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌ത രണ്ടുപേര്‍ അറസ്‌റ്റില്‍

by കൊസ്‌തേപ്പ്

ബെംഗളൂരു: സുഹൃത്തുക്കളായ രണ്ടുപേര്‍ ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. കര്‍ണാടകയിലെ ബെല്‍ഗാവിലാണ് സംഭവം.സംഭവത്തില്‍ ബെലഗാവ് സ്വദേശികളായ യല്ലപ്പ നായിക്ക്, ദുര്‍ഗേഷ് എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ബെല്‍ഗാവി ജില്ലയിലെ ബൈല്‍ഹോംഗല്‍ താലൂക്കിലെ ഗ്രാമത്തില്‍ നിന്നാണ് പ്രതികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് സിറ്റി ബസ് സ്റ്റാന്‍ഡില്‍ നിന്ന് അനിഗോളയിലെ വീട്ടിലെത്തിച്ച്‌ ബലാത്സംഗം ചെയ്‌തുവെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്ബ് മരണപ്പെട്ടിരുന്നു.നിലവില്‍ ബെല്‍ഗാവിലെ മാതാപിതാക്കളുടെ വീട്ടിലാണ് യുവതി താമസിക്കുന്നത്. എസ്‌ഐ വിത്തല ഹവന്നവരുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കി. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

വെള്ളത്തില്‍ മുങ്ങി സിലിക്കണ്‍ വാലി, നിരവധി ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ട്

കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യയുടെ സിലിക്കണ്‍ വാലി വെള്ളത്തില്‍ മുങ്ങിയിരിയ്ക്കുകയാണ്. കനത്ത മഴയും വെള്ളക്കെട്ടും ജന ജീവിതം ദുഷ്കരമാക്കിയിരിയ്ക്കുകയാണ്.

അതേസമയം, സംസ്ഥനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി IMD അറിയിച്ചു. കൂടാതെ കര്‍ണാടകയില്‍ നിരവധി ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ബെംഗളൂരു നഗരത്തില്‍ റെഡ് അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

ബെംഗളൂരുവില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ബെംഗളൂരുവില്‍ ബുധനാഴ്ച മഴയില്‍ നിന്ന് ജനങ്ങള്‍ക്ക് നേരിയ ആശ്വാസം ലഭിച്ചെങ്കിലും അത് അധിക സമയം നീളില്ല എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഐഎംഡിയുടെ കണക്കനുസരിച്ച്‌ ചില പ്രദേശങ്ങളില്‍ ഒരു മണിക്കൂറില്‍ 20 മില്ലിമീറ്റര്‍ മഴ പെയ്തേക്കാം.

ബെംഗളൂരുവിലെ നിരവധി ജനവാസ കേന്ദ്രങ്ങള്‍ വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിയ്ക്കുകയാണ്. ഒരാഴ്ചയോളം ജനജീവിതം താറുമാറാക്കിയ പേമാരിയുടെ അനന്തരഫലങ്ങളില്‍ നിന്ന് നഗരം കരകയറുന്നതിനിടെ അടുത്ത 5 ദിവസത്തേയ്ക്ക് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് IMD നല്‍കിയിരിയ്ക്കുന്നത്

അതേസമയം, മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി രംഗത്തുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. രക്ഷാപ്രവര്‍ത്തനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ നല്‍കിവരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

നഗരത്തിലെ സിവില്‍ ബോഡി ബിബിഎംപിയും ഹെല്‍പ്പ് ലൈന്‍ നമ്ബറുകള്‍ നല്‍കിയിട്ടുണ്ട്. 1533 എന്ന ടോള്‍ ഫ്രീ നമ്ബറും മഴ ഹെല്‍പ്പ് ലൈനായി പ്രവര്‍ത്തിക്കും. ബിബിഎംപിക്ക് 24×7 ഹെല്‍പ്പ്‌ലൈനും (2266 0000), വാട്ട്‌സ്‌ആപ്പ് ഹെല്‍പ്പ്‌ലൈനും (94806 85700) സോണല്‍ ഹെല്‍പ്പ്‌ലൈന്‍ നമ്ബറുകളും ഉണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group