ബംഗളൂരു: കനത്ത മഴയെത്തുടര്‍ന്ന് കര്‍ണാടകയുടെ തലസ്ഥാനനഗരി വെള്ളത്തിനടിയിലായിരിക്കുന്നു. ജനവാസ കേന്ദ്രങ്ങളിലും തെരുവുകളിലും കനത്ത വെള്ളപ്പൊക്കം കാരണം ബംഗളൂരുവില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഇടിയോടുകൂടിയ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ അറിയിച്ചു.
കനത്തമഴയെത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ മഹാദേവപുര, ബൊമ്മനഹള്ളി എന്നിവിടങ്ങളില്‍ സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ (എസ് ഡി ആര്‍ എഫ്) സംഘങ്ങളെ വിന്യസിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബോട്ടും മറ്റ് ഉപകരണങ്ങളും എത്തിക്കാന്‍ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 4.5-5.8 കിലോമീറ്റര്‍ ഉയരത്തില്‍ വികസിച്ച മണ്‍സൂണ്‍ കാലാവസ്ഥാ വ്യതിയാനമായ ഷെയര്‍ സോണാണ് അധിക മഴയ്ക്ക് കാരണമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാവുമെന്നും മുന്നറിയിപ്പുണ്ട്.
‘500 രൂപയ്ക്ക് എല്‍.പി.ജി, കര്‍ഷകവായ്പ എഴുതിത്തള്ളും’; ഗുജറാത്തില്‍ രാഹുലിന്റെ വാഗ്ദാനങ്ങള്‍
അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ 3 ലക്ഷം രൂപ വരെയുള്ള കര്‍ഷക വായ്പ എഴുതിത്തള്ളുമെന്നും 1000 രൂപയ്ക്ക് ലഭിക്കുന്ന പാചക വാതകം 500 രൂപയ്ക്ക് നല്‍കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കര്‍ഷകര്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കും. സാധാരണ ഉപഭോക്താക്കള്‍ക്ക് 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഹമ്മദാബാദിലെ സബര്‍മതി നദീതീരത്ത് നടന്ന ‘പരിവര്‍ത്തന്‍ സങ്കല്‍പ് റാലി’യില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുലിന്റെ വാഗ്ദാനങ്ങള്‍. ഡിസംബറിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞടുപ്പ് നടക്കാനിരിക്കുന്നത്.
10 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും 3,000 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറക്കുമെന്നും പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ലിറ്ററിന് അഞ്ച് രൂപ സബ്‌സിഡി നല്‍കുമെന്നും രാഹുല്‍ വാഗ്ദാനം ചെയ്തു. ഗുജറാത്തിലെ തൊഴില്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ജനങ്ങള്‍ക്കു മുന്നില്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയ രാഹുല്‍ ബി.ജെ.പിയെ കടന്നാക്രമിക്കാനും മറന്നില്ല. നിരവധി വാഗ്ദാനങ്ങള്‍ നിരത്തി ആംആദ്മി പാര്‍ട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു.
ഇവിടെയുള്ള ബി.ജെ.പി സര്‍ക്കാര്‍ മുന്‍നിര വ്യവസായികളുടെ വായ്പ എഴുതി തള്ളും. എന്നാല്‍ അവര്‍ കര്‍ഷകരുടെ വായ്പ എഴുതി തള്ളിയത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. കോണ്‍ഗ്രസ് ഗുജറാത്തില്‍ അധികാരത്തില്‍ വരുമെന്നത് തീര്‍ച്ചയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു വശത്ത് സര്‍ദാര്‍ പട്ടേലിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ ബി.ജെ.പി നിര്‍മ്മിച്ചു, മറുവശത്ത് അവര്‍ സര്‍ദാര്‍ പട്ടേലിനെ അപമാനിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സര്‍ദാര്‍ പട്ടേല്‍ ആര്‍ക്കുവേണ്ടി, എന്തിനു വേണ്ടിയാണ് പോരാടിയതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. അദ്ദേഹം ഗുജറാത്തിലെയും ഇന്ത്യയിലെയും കര്‍ഷകരുടെ ശബ്ദമായിരുന്നു. അദ്ദേഹം ശബ്ദിച്ചത് കര്‍ഷകര്‍ക്ക് വേണ്ടിയായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ കാര്‍ഷിക ബില്ലിനെയും പരാമര്‍ശിച്ചു. അത് കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമമായിരുന്നുവെന്ന് രാഹുല്‍ ആരോപിച്ചു.
ഗുജറാത്തില്‍ ബി.ജെ.പി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും പിടിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിലും അദ്ദേഹം ഗുജറാത്ത് സര്‍ക്കാരിനെ കടന്നാക്രമിച്ചു. മൂന്ന്, നാല് വ്യവസായികളുടെ ഭരണമാണ് ഗുജറാത്ത് മോഡല്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ വ്യവസായികള്‍ക്ക് രണ്ട് മിനിറ്റിനുള്ളില്‍ സര്‍ക്കാര്‍ ആവശ്യമുള്ളത്ര ഭൂമി നല്‍കും. എന്നാല്‍ പാവപ്പെട്ടവരും ആദിവാസികളും കൈ കൂപ്പി കുറച്ച് ഭൂമി ആവശ്യപ്പെടുമ്ബോള്‍ അവര്‍ക്ക് അത് അനുവദിക്കപ്പെടുന്നില്ലെന്നും രാഹുല്‍ വിശദമാക്കി.