മംഗളൂരു: കായികതാരം പി.ടി. ഉഷ എം.പി ചിത്രദുര്‍ഗ്ഗ മുരുഗ മഠാധിപതിയില്‍ നിന്ന് സ്വീകരിച്ച ബസവവശ്രീ പുരസ്കാരവും ലക്ഷം രൂപയും തിരിച്ചു നല്‍കുമോ?. സമൂഹമാധ്യമങ്ങളിലാണ് ചോദ്യം ഉയരുന്നത്. 2016ലെ ബസവശ്രീ പുരസ്കാരവും അഞ്ചു ലക്ഷം രൂപയും 2017ല്‍ ഏറ്റുവാങ്ങിയ വിഖ്യാത മാധ്യമപ്രവര്‍ത്തകന്‍ പി. സായ്നാഥ് എല്ലാം തിരിച്ചേല്പിക്കുന്ന വേളയിലാണ് ഈ ചോദ്യം ഉയരുന്നത്. ഉഷ 2009 സെപ്റ്റംബറിലാണ് ഭര്‍ത്താവ് വി.ശ്രീനിവാസനൊപ്പം എത്തി മഠാധിപതിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് കന്നട നടന്‍ പുനീത് രാജ്കുമാറിനായിരുന്നു. 1997മുതല്‍ നല്‍കിവരുന്ന അവാര്‍ഡ് ഇതിനകം മലാല യൂസഫ് സായ്, ഡോ. കെ. കസ്തൂരി രംഗന്‍, കിരണ്‍ബേദി എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ക്ക് ലഭിച്ചിട്ടുണ്ട്. മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണറു പോക്സോ കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനെ തുടര്‍ന്നാണ് സായ്നാഥ് അവാര്‍ഡ് ഉപേക്ഷിച്ചത്. പ്രായപൂര്‍ത്തിയാവാത്ത ദലിത്, പിന്നാക്ക വിഭാഗത്തിലെ രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലാണ് മഠാധിപതി പ്രതിയായിരിക്കുന്നത്. കുട്ടികളുടെ പരാതി ലഭിച്ചെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് അറസ്റ്റ് ഉണ്ടായത്.
കെജിഎഫ് കണ്ട് ഉറങ്ങിപ്പോയി,ലോജിക്കും യുക്തിയുമില്ലാത്ത പടം;സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ
മുംബൈ: പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരു പോലെ പിടിച്ചുപറ്റിയ രണ്ടു സിനിമകളാണ് കെജിഎഫും ദ കശ്മീര്‍ ഫയല്‍സും. യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫും വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീര്‍ ഫയല്‍സും തീയേറ്ററുകള്‍ ഇളക്കിമറിച്ചിരുന്നു. ഇപ്പോഴിതാ രണ്ടു ചിത്രങ്ങളെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ.
ബോളിവുഡ് ഹംഗാമയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാം ഗോപാല്‍ വര്‍മ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. ബോളിവുഡിലെ ഒരു സംവിധായകനും കെജിഎഫ് ചാപ്റ്റര്‍ 2 ഇഷ്ടമായിട്ടില്ല. അഞ്ചുതവണ ഈ സിനിമ കാണാന്‍ ശ്രമിച്ചിട്ടും അരമണിക്കൂറിനപ്പുറം സിനിമ കണ്ടിരിക്കാന്‍ സാധിച്ചില്ല. 70 കളിലെ ഒരു പഴയ സിനിമയെപ്പോലെയാണ് തോന്നിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ലോജിക്കും യുക്തിയുമില്ലാത്ത സിനിമയാണ് ഇതെന്നും ഒരു സിനിമ എങ്ങനെ ഇത്രത്തോളം വിജയകരമായി എന്നതില്‍ അത്ഭുതം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദ കശ്മീര്‍ ഫയല്‍സിനെ അദ്ദേഹം വേഗത കുറഞ്ഞ സിനിമ എന്നാണ് വിശേഷിപ്പിച്ചത്. ജീവനില്ലാത്ത തിരക്കഥയാണ് സിനിമയ്‌ക്ക്, തിരക്കഥ ഇല്ലെന്ന് വേണെമെങ്കില്‍ പറയാം. എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ.ജി.എഫ് -ചാപ്റ്റര്‍ 2, ദ കശ്മീര്‍ ഫയല്‍സ് എന്നീ സിനിമകളാണ് എല്ലാം നശിപ്പിച്ചത്. രണ്ടും രണ്ടറ്റത്ത് നില്‍ക്കുന്ന സിനിമകളാണെന്ന് സംവിധായകന്‍ കുറ്റപ്പെടുത്തി.
രാംഗോപാല്‍ വര്‍മ്മയുടെ വിമര്‍ശനത്തിനെതിരെ നിരവധി സിനിമാ പ്രേമികളാണ് രംഗത്തെത്തിയിരിക്കുന്നത്. കാമ്ബുള്ള സിനിമകള്‍ തിയേറ്ററുകള്‍ വിജയിക്കുമ്ബോള്‍ വിറളിപൂണ്ട സംവിധായകന്റെ ജല്പനം മാത്രമായി കരുതിയാല്‍ മതിയെന്ന് പലരും സംവിധായകനെ വിമര്‍ശിച്ചു.