Home Featured പരാതിയുമായെത്തിയ സ്ത്രീയെ അധി​ക്ഷേപിച്ച്‌ കര്‍ണാടക ബി.ജെ.പി എം.എല്‍.എ

പരാതിയുമായെത്തിയ സ്ത്രീയെ അധി​ക്ഷേപിച്ച്‌ കര്‍ണാടക ബി.ജെ.പി എം.എല്‍.എ

by കൊസ്‌തേപ്പ്

ബംഗളൂരു: പരാതി നല്‍കാന്‍ വന്ന സ്ത്രീയെ അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്ത് കര്‍ണാടക ബി.ജെ.പി എം.എല്‍.എ അരവിന്ദ് ലിംബവാലി. ബംഗളൂരുവിലെ വര്‍ത്തുരില്‍ അതിശക്തമായ മഴ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എം.എല്‍.എയെ അറിയിക്കാനെത്തിയതായിരുന്നു സ്ത്രീ.

എം.എല്‍.എ മോശമായി പെരുമാറിയതോടെ സ്ത്രീയും എം.എല്‍.എയോട് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇരുവരും രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാവുകയും ഒടുവില്‍ എം.എല്‍.എ പൊലീസിനെ വിളിച്ച്‌ അവരെ കസ്റ്റഡിയില്‍ എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതു പ്രകാരം വനിതാ പൊലീസ് സ്ഥലത്തെത്തി അവരെ നിര്‍ബന്ധപൂര്‍വം ​പൊലീസ് വാഹനത്തില്‍ കയറ്റി സ്റ്റേഷനിലേക്ക് മാറ്റി.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി എ.ഐ.സി.സി

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി മത്സരിക്കും എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി എഐസിസി നേതൃത്വം. അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയാണെന്നും നേതൃത്വം വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ആര് ആധ്യക്ഷനാകുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

ശശി തരൂര്‍ മാത്രമാണ് അധ്യക്ഷ സ്ഥനത്തേക്ക് മത്സരിക്കുമെന്ന സൂചന നല്‍കിയിരിക്കുന്നത്. ഇതിനിടെയാണ് രാഹുല്‍ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ എഐസിസി നേതൃത്വം തള്ളിയത്. അതേസമയം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രാഹുലിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും നടന്നേക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group