ബംഗളൂരു : പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട മുപ്പത്തിനാലുകാരന്‍ പിടിയില്‍. മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ പട്ടണത്തിനടുത്തുള്ള ഗെജ്ജലഗെരെ ഗ്രാമത്തിലെ മഞ്ജുനാഥാണ് പിടിയിലായത്. പശുവിന്റെ വാല്‍ മുറിച്ചശേഷമാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. സുഹൃത്തിന്റെ പരാതിയിലാണ് കര്‍ണാടക പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പശുക്കളെ ലൈംഗികമായി ഇതിന് മുന്‍പും ഉപദ്രവിച്ചിട്ടുള്ളതായി പ്രതി പറഞ്ഞു. ഇതിനായി തന്റെ ഗ്രാമത്തില്‍ നിന്നും ബംഗളൂരു ജ്ഞാനഭാരതി സര്‍വകലാശാല കാമ്ബസിലേക്ക് പതിവായി പോകുമായിരുന്നു എന്നും, അവിടെ അലഞ്ഞ് തിരിയുന്ന പശുക്കളെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും കൊണ്ടുപോയി പീഡിപ്പിക്കുമായിരുന്നു എന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മഞ്ജുനാഥിന്റെ സ്വഭാവവൈകൃതം കാരണം കുടുംബത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതോടെയാണ് ഇയാള്‍ ബംഗളൂരുവിലെത്തി സുഹൃത്തിനൊപ്പം താമസം ആരംഭിച്ചത്.
മഞ്ജുനാഥിന്റെ പ്രവൃത്തികളില്‍ സംശയം തോന്നിയ സുഹൃത്ത് ശശികുമാറാണ് പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം കണ്ടുപിടിച്ച് പൊലീസില്‍ അറിയിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ചെന്നൈയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു
ചെന്നൈ : സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ കവര്‍ച്ചയ്‌ക്കെത്തിയയാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിഡിപൂണ്ടിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. എണ്‍പതു പിന്നിട്ട വടുവമ്മാളും മക്കളായ ചെല്ലമ്മാളും ശാന്തിയും താമസിക്കുന്ന വീട്ടിലാണ് മൂന്നംഗ സംഘം മോഷ്ടിക്കാനെത്തിയത്. ശബ്ദംകേട്ടുണര്‍ന്ന വടുവമ്മാള്‍ മോഷ്ടാക്കളെ തടയാന്‍ ശ്രമിച്ചപ്പോള്‍ അക്രമത്തിനിരയായി. അപ്പോള്‍ ചെല്ലമ്മാളും ശാന്തിയും ശബ്ദമുയര്‍ത്തി.
നാട്ടുകാരെത്തിയപ്പോള്‍ മൂന്ന് മോഷ്ടാക്കളും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ അതിലൊരാള്‍ വഴിയിലെ കുഴിയില്‍ വീണുപോയി. ഇയാളെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റു രണ്ടുപേര്‍ രക്ഷപ്പെട്ടു.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.