Home Featured 4 പേരുടെ മരണത്തിനിടയാക്കിയ കര്‍ണാടകയിലെ ടോള്‍ ബൂതിലെ അപകടത്തിലേക്ക് നയിച്ചത് പശുവിനെ ഇടിക്കാതിരിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ നടത്തിയ ശ്രമം

4 പേരുടെ മരണത്തിനിടയാക്കിയ കര്‍ണാടകയിലെ ടോള്‍ ബൂതിലെ അപകടത്തിലേക്ക് നയിച്ചത് പശുവിനെ ഇടിക്കാതിരിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ നടത്തിയ ശ്രമം

ഉഡുപി:  ബുധനാഴ്ച കര്‍ണാടകയിലെ ഉഡുപി ജില്ലയില്‍ ആംബുലന്‍സ് ടോള്‍ ബൂതിലേക്ക് ഇടിച്ച്‌ മറിഞ്ഞുണ്ടായ അപകടത്തിലേക്ക് നയിച്ചത് പശുവിനെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ നടത്തിയ ശ്രമമാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.റോഡിന് നടുവില്‍ പശു വിശ്രമിക്കുന്നതും ആംബുലന്‍സ് വരുന്നത് കണ്ട് ബൈന്ദൂര്‍-ഷിരൂര്‍ ടോള്‍ ബൂതിലെ ജീവനക്കാരിലൊരാള്‍ അതിനെ വഴിയില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

അതേസമയം, മറ്റൊരു ജീവനക്കാരന്‍, ആംബുലന്‍സിന് സുഗമമായി കടന്നുപോകുന്നതിനായി പാതയുടെ ഒരു വശത്ത് സ്ഥാപിച്ചിരിക്കുന്ന ബാരികേഡ് നീക്കംചെയ്യാന്‍ ശ്രമിക്കുന്നു. എന്നിരുന്നാലും, കുതിച്ചുവന്ന ആംബുലന്‍സ് നനഞ്ഞ റോഡില്‍ നിന്ന് തെന്നിമാറി ടോള്‍ ബൂതിലേക്ക് ഇടിക്കുകയായിരുന്നു.

അപകടത്തിന്റെ ആഘാതത്തില്‍ മൂന്ന് പേര്‍ വാഹനത്തില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണു, പശു അത്ഭുതകരമായി അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ‘വാഹനങ്ങള്‍ക്ക് (ആംബുലന്‍സുകള്‍ പോലുള്ളവ) എമര്‍ജന്‍സി ഗേറ്റുകള്‍ ഉണ്ടായിരുന്നു, ഞാന്‍ എതിരെ വന്നപ്പോള്‍ ജീവനക്കാര്‍ ബാരികേഡുകള്‍ നീക്കുകയായിരുന്നു, റോഡിന് നടുവില്‍ ഒരു പശുവിനെ കണ്ടു ബ്രേക് ചവിട്ടി, തെന്നിമാറിയതിന് ശേഷം വാഹനം മറിഞ്ഞു’, പരിക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ റോഷന്‍ റോഡ്രിഗസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗജാനന നായക് (55) എന്ന രോഗിയുമായി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അകമ്ബടിയോടെ ഹൊന്നാവറില്‍ നിന്ന് കുന്ദാപൂര്‍ ആശുപത്രിയിലേക്ക് ആംബുലന്‍സ് പോകുമ്ബോള്‍ വൈകിട്ട് 4.07 ഓടെ ഷിരൂര്‍ ടോള്‍ ഗേറ്റിലാണ് സംഭവം നടന്നത്. ഗജാനന നായക്, മാദേവ നായക് (48), ലോകേഷ് നായക് (48), ജ്യോതി നായക് (44) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഗജാനന നായകിന്റെ ഭാര്യ ഗീത (50), സുഹൃത്ത് ഗണേഷ് (50), മരുമകന്‍ ശശാങ്ക് നായിക, ടോള്‍ ബൂതിലെ ജീവനക്കാരന്‍ സംബാജ് ഘോര്‍പഡെ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

You may also like

error: Content is protected !!
Join Our WhatsApp Group