ബംഗളുരു :കോറമംഗലയിൽ ജ്യുസ് ഷോപ്പിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് മരണപ്പെട്ടു. അഞ്ചരക്കണ്ടി മയിലുള്ളി മട്ടം സ്വദേശി ജംഷീർ (24 വയസ്സ്) ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
കോറമംഗല ടീച്ചേർസ് കോളനിയിൽ ജ്യൂസ് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു ജംഷീർ. മൃതദേഹം ഇപ്പോൾ റൂമിലാണുള്ളത്. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം കെഎംസിസി ആംബുലെൻസിൽ നാട്ടിലേക്ക് കൊണ്ടുപോകും.
വിവാഹപ്പാര്‍ട്ടിയില്‍ പാട്ടുമാറ്റുന്നതിനെച്ചൊല്ലി തര്‍ക്കം; യുവാവിന് നേരെ ആസിഡൊഴിച്ചു; നില ഗുരുതരം
വിവാഹപ്പാര്‍ട്ടിക്കിടെ പാട്ടുവെക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 24കാരന് നേരെ ആസിഡ്(acid) ആക്രമണം.
ഉത്തര്‍പ്രദേശിലെ(uttarpradesh) രാംപൂര്‍ ജില്ലയിലെ ഗ്രാമത്തില്‍ വിവാഹ ചടങ്ങില്‍ ഡിജെ(dj) പാടിയ പാട്ടിനെ ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് രണ്ട് പേര്‍ യുവാവിനുനേരെ ആസിഡൊഴിച്ചത്.
ഇയാള്‍ 70% പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലാണ്. ബറേലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജീവ് കുമാര്‍ എന്ന യുവാവ് അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഖജൂരിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഹ്രോഹ് ഗ്രാമത്തിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ജൂണ്‍ ഏഴിന് ബറേലിയില്‍ നടന്ന ഒരു വിവാഹത്തില്‍ കുമാര്‍ പങ്കെടുത്തിരുന്നു. പ്രതികള്‍ നൃത്തം ചെയ്യുന്ന ട്രാക്ക് മാറ്റാന്‍ ഡിജെയോട് ആവശ്യപ്പെട്ടത് യുവാവ് അനുസരിച്ചില്ല. തുടര്‍ന്ന് ഗണേഷ് ലാല്‍, അരവിന്ദ് കുമാര്‍ എന്നിവരുമായി വഴക്കുണ്ടാക്കി.
ആ സമയത്ത് നാട്ടുകാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. എന്നാല്‍ പിന്നീട് ഗണേഷും അരവിന്ദും ഗ്രാത്തിലെത്തി മകനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പിടിച്ചുകൊണ്ടുപോയി ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പിതാവ് ആസിറാം പറഞ്ഞു.
അടുത്തുള്ള കുളത്തില്‍ ചാടിയതോടെയാണ് രക്ഷപ്പെട്ടത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും പ്രതികളെ പിടികൂടിയിട്ടില്ലെന്ന് പിതാവ് പറഞ്ഞു. കേസ് പിന്‍വലിക്കണമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അല്ലെങ്കില്‍ തന്നെയും ഉപദ്രവിക്കുമെന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു. ഇരയുടെയും പിതാവിന്റെയും മൊഴി ഞങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കുറ്റപത്രം ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും എസ്‌എച്ച്‌ഒ ഖജൂരിയ വിനയ് വര്‍മ പറഞ്ഞു.