ബെംഗളൂരു : രാഹുൽ ഗാന്ധിയെ ഇഡി തുടർച്ചയായി ചോദ്യം ചെയ്യുന്നതിനെതിരെ രാജ്ഭവനിലേക്ക് നടന്ന കോൺഗ്രസ് പ്രതിഷേധ മാർച്ച് തടഞ്ഞ പോലീസ്, നേതാക്കളെ കസ്റ്റഡിയിലെടുത്തു നീക്കി.
ക്വീൻസ് റോഡിലെ പിസിസി ആസ്ഥാനത്തു നിന്നാരംഭിച്ച മാർച്ചിനു നേതൃത്വം നൽകിയ പിസി സി അധ്യക്ഷൻ ഡി.കെ.ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തു നീക്കിയത്.കോൺഗ്രസ് നേതാക്കളെ തി രഞ്ഞു പിടിച്ച് ഇഡി ചോദ്യം ചെയ്യുന്ന നടപടി ശരിയല്ലെന്നും നീതിക്കു വേണ്ടി തുടർന്നും പോരാടുമെന്നും ശിവകുമാർ പറഞ്ഞു.