Home Featured കര്‍ണാടക:അപാര്‍ട്മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് എസ്‌എസ്‌എല്‍സി വിദ്യാര്‍ഥിനി മരിച്ചു

കര്‍ണാടക:അപാര്‍ട്മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് വീണ് എസ്‌എസ്‌എല്‍സി വിദ്യാര്‍ഥിനി മരിച്ചു

മംഗ്ളുറു:കങ്കനാടിയില്‍ അപാര്‍ട്മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് വിദ്യാര്‍ഥിനി മരിച്ചു.കങ്കനാടി സ്വദേശി മുഹമ്മദ് ഇംതിയാസിന്റെ മകള്‍ സെഹര്‍ ഇംതിയാസ് (15) ആണ് മരിച്ചത്. വിശ്വാസ് ക്രൗണ്‍ അപാര്‍ട്മെന്റിലാണ് മുഹമ്മദ് ഇംതിയാസ് കുടുംബത്തോടൊപ്പം താമസിക്കുന്നത്.

ബുധനാഴ്ച വൈകീട്ട് നാലരയോടെ ബാല്‍കണിയോട് ചേര്‍ന്നുള്ള ഹോളില്‍ ഒരു കസേരയില്‍ നിന്നുകൊണ്ട് കര്‍ടനുകള്‍ ശരിയാക്കുന്നതിനിടയില്‍ സെഹര്‍ അബദ്ധത്തില്‍ കെട്ടിടത്തിന്റെ നിന്ന് തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. 50 അടി മുതല്‍ 60 അടി വരെ ഉയരത്തില്‍ നിന്നുള്ള വീഴ്ചയുടെ ആഘാതത്തില്‍ ഇടത് കാല്‍ ഒടിഞ്ഞതായും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പറയുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്ധ്യയോടെ മരണം സംഭവിക്കുകയായിരുന്നു. ബെജായി ലൂര്‍ദ് സെന്‍ട്രല്‍ സ്‌കൂളിലെ എസ്‌എസ്‌എല്‍സി വിദ്യാര്‍ഥിനിയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group