Home Featured ബെംഗളൂരു:എംഎൽഎയുടെ മകൻ അപമാനിച്ചു:ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീയടക്കം നാലു ദലിതരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു:എംഎൽഎയുടെ മകൻ അപമാനിച്ചു:ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീയടക്കം നാലു ദലിതരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു:ഭൂമി തർക്കത്തിൽ എംഎൽഎയുടെ മകൻ അപമാനിച്ചതായി ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു സ്ത്രീയടക്കം നാലു ദലിതരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാവേരിയിൽനിന്നുള്ള എംഎൽഎയും ബിജെപി നേതാവുമായ നെഹരു ഒലേക്കറുടെ മകൻ മഞ്ജുനാഥിനെതിരെയാണ് ആരോപണം.ഓൾഡ് ഷിദേനുർ ഗ്രാമത്തിലാണ് സംഭവം.

2007-ൽ 29 ദലിത്കുടുംബങ്ങൾക്ക് വീടു വയ്ക്കുന്ന തിനായി സംസ്ഥാന സർക്കാർ നൽകിയ ഒരേക്കർ സ്ഥലം മഞ്ജുനാഥിന്റെ ഒത്താശയോടെ സ്വകാര്യവ്യക്തി കയ്യേറി വീടുവച്ചു. ഇതിനെതിരെ പ്രതിഷേധിച്ചവരെ മഞ്ജുനാഥ് അപമാനിക്കുകയായിരുന്നു. സംഭവത്തിനു പിന്നലെ ആശുപതിക്കു മുന്നിൽ തട്ടിച്ചുകൂടിയ നാട്ടുകാർ എംഎൽഎയെയും മകനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group