ബെംഗളൂരു: ഇന്നു നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ നാലാം സീറ്റ് പിടിക്കാൻ മത്സരിച്ചു കരു നീക്കി ബിജെപിയും കോൺഗ ദളും. നാലാം സീറ്റിൽ ഒറ്റയ്ക്കു ജയിക്കാനുള്ള ഒന്നാം മൂല്യ വോട്ടുകൾ 3 കക്ഷികൾക്കും ഇല്ലെന്നിരിക്കെയാണ് ത്രികോണ മത്സരത്തിനു കളമൊരുങ്ങുന്നത്.
വോട്ട് ചോരാതിരിക്കാൻ നേരത്തേ വിപ്പ് നൽകിയ കോൺഗസ്, ദൾ എംഎൽഎമാരിൽ ചിലരുടെ വോട്ടുമറിച്ച് ജയിക്കാമെന്ന പ്രതീക്ഷയിലാണ്. ദൾ ആകട്ടെ, എംഎൽഎമാരെ ബുധനാഴ്ച വൈകിട്ടു തന്നെ വൈറ്റ്ഫീൽഡി ഹോട്ടലിലേക്കു മാറ്റി. കോൺഗ്രസ് വിലയ്ക്കെടുക്കുന്ന തു തടയാനാണിതെന്നാണു പാർ ട്ടി നേതാവ് കുമാരസ്വാമിയുടെ പ്രതികരണം.
ദളിന് കത്തെഴുതി സിദ്ധരാമയ്യ
മതനിരപേക്ഷതയ്ക്ക് വിജയം ഉറപ്പാക്കുന്നതിനായി കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർഥിക്കു പിന്തുണ നൽകണമെന്ന് അഭ്യർഥിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ദൾ നേതൃത്വത്തിനു കത്തെഴുതി. 2020ൽ ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡയെ രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസ് നൽകിയ പിന്തുണയ്ക്കുള്ള പ്രത്യുപകാരമാണ് ആവശ്യപ്പെടുന്നത്.
അതേസമയം, മതനിരപേക്ഷതാ കാർഡ് തന്നെ പുറത്തെടുത്താണ് ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന്റെ രണ്ടാം മൂല്യ വോട്ട് ദൾ തേടുന്നത്. അതേസമയം, ഈ സീറ്റിൽ ബിജെപിയുടെ മൂന്നാം സ്ഥാനാർഥി വിജയിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബാമ്മ ഉറപ്പിച്ചു പറയുന്നു.
കോൺഗ്രസിന്റെ രണ്ടാം മൂല്യവോട്ട് നിർണായകം
ഒരു സ്ഥാനാർഥിയെ ജയിപ്പിക്കാൻ 45 വോട്ടുകളാണ് വേണ്ടത്. 224 അംഗ നിയമസഭ യിൽ 122 എംഎൽഎമാരുള്ള ബിജെപിക്ക് 2 പേരെ അനായാസം വിജയിപ്പിക്കാം. കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ, നടൻ ജഗ്ഗഷ്, എംഎൽസി ലെഹർ സിങ് സിറോയ എന്നിവരാണു ബിജെപി സ്ഥാനാർഥികൾ. ഒരാളെ ഉറപ്പായും വിജയിപ്പിക്കാനാകുന്ന കോൺഗ്രസിന് 69 എംഎൽഎമാരുണ്ട്.
മുൻ കേന്ദ്രമന്ത്രി ജയ്റാം രമേഷിനെ ജയിപ്പിച്ച് ശേഷം ബാക്കിയുള്ള 24 ഒന്നാം മൂല്യ വോട്ടുകളാണ്ണ് രണ്ടാം സ്ഥാനാർഥിയും പിസിസി ജനറൽ സെക്രട്ടറിയുമായ മൻസൂർ അലിഖാനായി നീക്കി വയ്ക്കാനുള്ളത്.32 എംഎൽഎമാർ മാത്രമുള്ള ദളിനാകട്ടെ വ്യവസായിയായ ഡി.കുന്ദ്ര റെഡ്ഡിക്കു നൽകാൻ 32 ഒന്നാം മൂല്യ വോട്ടുകളേയുള്ളൂ.
നാലാം സീറ്റിൽ ബിജെപിക്കും ദളിനും 32 വീതം ഒന്നാം മൂല്യ വോട്ടുകൾ വിതമുള്ളതിനാൽ കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർഥി “എലിമിനേറ്റ് ചെയ്യപ്പെടുമെന്നാണ് ദളിന്റെ പ്രതീക്ഷ. അങ്ങനെയെങ്കിൽ കോൺഗ്രസിന്റെ രണ്ടാ മുൻഗണനാ വിജയരുമാനിക്കാൻ നിർണായകമാകും. കോൺഗ്രസിന്റെ രണ്ടാം വോട്ട് ദൾ അഭ്യർഥിച്ചതും അതുകൊണ്ടു തന്നെ.