ബെംഗളുരു • ലിംഗായത്ത് സമുദായാചാര്യനായ ബസവേശ്വരൻ സ്ഥാപിച്ച അനുഭവ മണ്ഡപത്തിന്റെ ശേഷിപ്പുകൾ ബിദർ ബസവകല്യാണിലെ പീർ പാഷത്. ദർഗയിൽ കണ്ടെത്തിയെന്ന് ഒരു വിഭാഗം മഠാധിപതികൾ വാദമുയർത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ റിപ്പോർട്ട് തേടി.
ഇതു തെളിയിക്കാൻ വെറും പ്രസ്താവനകൾ കൊണ്ടാകില്ലെന്നും മറിച്ചു രേഖാപരമായ തെളിവുകൾ വേണമെന്നും അദ്ദേഹം പറഞ്ഞു.തുടർന്നാണു റവന്യു അധികൃതരോടു റിപ്പോർട്ട് തേടിയത്.ബെളഗാവി ഹുക്കേരി ഹിരേമമത്തിലെ ചന്ദ്രശേഖര ശിവചാര്യ ഉൾപ്പെടെയുള്ളവരാണ് ഈ ആരോപണവുമായി രംഗത്തുള്ളസർക്കാർ ഇതിൽ ഇടപെടുന്നതിൽ വീഴ്ച വരുത്തിയാൽ ജൂൺ 12 മുതൽ പ്രക്ഷോഭം നടത്തുമെന്ന് ഓൾ ഇന്ത്യ വിര ശൈവ മഹാസഭയും മുന്നറിയിപു നൽകി.
ബസവേശ്വരൻ സ്ഥാപിച്ച ഭരണ സമുച്ചയമായ അനുഭവ മണ്ഡപം പുനഃസൃഷ്ടിക്കാനായി സർക്കാർ 612 കോടി രൂപയുംടെ പദ്ധതി നടപ്പാക്കി വരുന്നതി നിടെയാണു ദർഗ വിവാദം.മുൻകാലങ്ങളിൽ ഒട്ടേറെ മുസ്ലിം ഭരണാധികാരികൾ ക്ഷേത്രങ്ങളെ മസ്ജിദുകളാക്കി മാറ്റിയിട്ടുണ്ടെന്നും മഠാധിപന്മാർ ഇതിനുള്ള തെളിവു ഹാജരാക്കിയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും റവന്യു മന്ത്രി ആർ.അശോക പറഞ്ഞു.
മംഗളൂരു തേങ്കുലിപ്പാടി മലാലി ജുമാ മസ്ജിദ് പുനരുദ്ധാരണത്തിനായി കുഴിക്കുന്നതിനിടെ ക്ഷേത്ര സമാനമായ കെട്ടിട അവശിഷ്ടം കണ്ടെത്തിയതിനെ തുടർന്നു വിശ്വഹിന്ദു പരിഷത്തും ബജ്റങ്ങളും ചേർന്നു കഴിഞ്ഞ ദിവസം താംബൂല പ്രശ്നം നടത്തിയിരുന്നു.