Home Featured സർക്കാർ പ്രചാരണം: ലോഗോ പതിച്ച സാരികൾ സ്വീകരിക്കാൻ വിസമ്മതിച്ച് അങ്കണവാടി ജീവനക്കാർ

സർക്കാർ പ്രചാരണം: ലോഗോ പതിച്ച സാരികൾ സ്വീകരിക്കാൻ വിസമ്മതിച്ച് അങ്കണവാടി ജീവനക്കാർ

ബെംഗളുരു . കേന്ദ്ര സർക്കാരിന്റെ പോഷൺ അഭിയാൻ ലോഗോ പതിച്ച സാരികൾ സ്വീകരിക്കാൻ വിസമ്മതിച്ച് അങ്കണവാടി ജീവനക്കാർ, 2.5 ലക്ഷം സാരികളാണ് വിതരണത്തി നായി വിവിധ ജില്ലകളിലെത്തിച്ചത്. 62,580 അങ്കണവാടികളാണു സംസ്ഥാനത്തുള്ളത്.

സർക്കാരിന്റെ പ്രചാരണം നടത്താനുള്ള തരം വേഷം അങ്കണവാടി ജീവനക്കാരെ ധരിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കർണാടക അങ്കണവാടി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.വരലക്ഷ്മി പറഞ്ഞു. 9.9 കോടി രൂപയാണു സാരി വാങ്ങുന്നതിന് ചെലവഴിച്ചത്.

ജീവനക്കാരുടെ വേതനം വർധിപ്പി ക്കാൻ പണമില്ലെന്ന വനിതാ ശിശുക്ഷേമസമിതി സാരി വാങ്ങാൻ കോടികളാണ് ചെലവഴിച്ചത്. അഴിമതി മാത്രമാണ് ഇതിന് പിന്നിലുള്ളതെന്നും വരലക്ഷ്മി ആരോപിച്ചു.

കുഞ്ഞിന്റെ രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ പണമില്ല; ബംഗളൂരു സ്വദേശിയായ അമ്മ ജീവനൊടുക്കി

ബംഗളൂരു: പണമില്ലാത്തത് മൂലം മകന്റെ രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ പറ്റാത്തതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി.ബംഗളൂരു സ്വദേശിയായ തേജസ്വിനി (35) ആണ് ആത്മഹത്യ ചെയ്തത്. സാരി ഉപയോഗിച്ച്‌ വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു ഇവര്‍.കര്‍ഷകനായ അജയ് കുമാര്‍ ആണ് തേജസ്വിനിയുടെ ഭര്‍ത്താവ്.

ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. നാല് വയസ്സുകാരി ദീക്ഷയും രണ്ട് വയസ്സുകാരന്‍ ധനുഷും. കന്നുകാലി വളര്‍ത്തല്‍ തുടങ്ങാന്‍ ശ്രീകാന്ത് ലോണ്‍ എടുത്തതും ബിസിനസ് തകര്‍ന്നതോടെ ഇത് വീട്ടാന്‍ കഴിയാതിരുന്നത് ഇവരെ കടക്കെണിയിലാക്കി. കുടുംബത്തിന്റെ സാമ്ബത്തിക സ്ഥിതിയോര്‍ത്ത് ആശങ്കപ്പെട്ടിരുന്ന തേജസ്വിനിയെ മകന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ കഴിയാതെവന്നത് ഏറെ നിരാശയിലാക്കിയെന്ന് പൊലീസ് പറയുന്നു.

കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് തേജസ്വിനി ശ്രീകാന്തിനോട് പറഞ്ഞിരുന്നു. മൈസൂരിലുള്ള താന്‍ തിരിച്ചുവന്നിട്ട് ആലോചിക്കാമെന്നാണ് സാമ്ബത്തികകാര്യങ്ങള്‍ വിശദീകരിച്ച്‌ ശ്രീകാന്ത് പറഞ്ഞത്. ഇതില്‍ ദുഖിതയായാണ് യുവതി ജീവനൊടുക്കിയതെന്ന് സഹോദരന്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group