ബെംഗളൂരു: ബാലേക്കുന്ദി സർക്കിളിനും ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനുമിടയിൽ പുതുതായി സ്ഥാപിച്ച കണ്ണിംഗ്ഹാം റോഡ് നവീകരിച്ച് ഒരു മാസം തികയുന്നതിന് മുമ്പേ തകർന്നുകിടക്കുകയാണ്. ഒന്നിലധികം പാച്ചുകളുള്ള റോഡിന്റെ ഒരു ചെറിയ ഭാഗത്ത് നിലവാരമില്ലാത്ത റോഡിപ്പണികളെ യാണ് സൂചിപ്പിക്കുന്നത്.
റോഡിന്റെ അരികുകൾ പരിശോധിച്ചതിൽ യാതൊരു മൂല്യവുമില്ലാത്ത അസ്ഫാൽറ്റിന്റെ നേർത്ത പാളി ഇട്ടാണ് കരാറുകാരൻ പണി നടത്തിയിട്ടുള്ളതെന്ന് വ്യക്തമാണ്. എന്നിരുന്നാലും, കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷൻ എന്നീ ഭാഗങ്ങളിലെ പണികൾ ഭംഗിയായി ചെയ്തട്ടുണ്ട്.
മിക്കവാറും എല്ലാ ദിവസവും റോഡ് ഉപയോഗിച്ചിരുന്ന ജനങ്ങൾ, തൽസ്ഥിതി വെച്ച് നോക്കുമ്പോൾ കണ്ണിംഗ്ഹാം റോഡ് പണിക്ക് മുമ്പ്
മികച്ചതായിരുന്നുവെന്നാണ് പറയുന്നത്. റോഡ് പണികൾക് ശേഷം ഇപ്പോൾ, പാത അടയാളപ്പെടുത്തലുകൾ കാണുന്നില്ല കൂടാതെ റോഡ് തകർന്നതായുമാണ് കാണപ്പെടുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ ഇനിയും പണികൾ പൂർത്തിയാക്കാനുണ്ടെന്ന് പറഞ്ഞ ബിബിഎംപിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ. കൂടുതൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡിന്റെ പ്രതലത്തിന്റെ മിനുസവും മെച്ചപ്പെടുമെന്നും. മൈക്രോ സർഫേസിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റോഡ് നന്നാക്കിയത് എന്നും അറിയിച്ചു. ബിറ്റുമിനസ് കോൺക്രീറ്റ് ഉപയോഗിച്ച് റോഡ് റിലേ ചെയ്യുന്ന പരമ്പരാഗത രീതിയേക്കാൾ മൂന്നിരട്ടി കുറവാണ് ഇതിനുള്ള ചെലവെന്നും സാധാരണ അസ്മാൽഡ് റോഡിനേക്കാൾ മൈക്രോ സർഫേസ്ഡ് റോഡുകൾക്ക് ദീർഘായുസ്സുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബല്ലാരി റോഡും പാലസ് ക്രോസ് റോഡും രണ്ട് മാസം മുമ്പ് മൈക്രോ സർഫേസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നന്നാക്കിയപ്പോൾ, വെള്ളിയാഴ്ച ബിബിഎംപി പ്രവർത്തകർ പാലസ് ക്രോസ് റോഡ് കട്ടിയുള്ള പാളി ഉപയോഗിച്ച് വീണ്ടും ആസ്മാൽ ചെയ്യപെട്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ നികുതിദായകരുടെ പണം ബിബിഎംപി ശ്രദ്ധിക്കുന്നില്ലെന്ന് ആം ആദ്മി പാർട്ടിയുടെ ബെംഗളൂരു യൂണിറ്റ് പ്രസിഡന്റ് മോഹൻ ദസരി ആരോപിച്ചു.