Home Featured രാജി വെക്കാം, മക്കളെ കാക്കണം: വിലപേശലുമായി യെദിയൂരപ്പ ഡൽഹിയിൽ

രാജി വെക്കാം, മക്കളെ കാക്കണം: വിലപേശലുമായി യെദിയൂരപ്പ ഡൽഹിയിൽ

by മൈത്രേയൻ

ന്യൂ​ഡ​ല്‍​ഹി: മ​ക്ക​ളെ പാ​ര്‍​ട്ടി​യി​ല്‍ ഉ​ചി​ത സ്ഥാ​ന​ത്ത് പ്ര​തി​ഷ്ഠി​ച്ചാ​ല്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തുനി​ന്നു മാ​റിനി​ല്‍​ക്കാ​മെ​ന്ന ഉ​പാ​ധി​യു​മാ​യി ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദിയൂര​പ്പ ഡ​ല്‍​ഹി​യി​ല്‍.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ യെ​ദിയൂര​പ്പ ഇ​ന്ന​ലെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ എ​ന്നി​വ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ത​ല​മു​തി​ര്‍​ന്ന നേ​താ​വി​ന്‍റെ ഉ​പാ​ധി ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചാ​ല്‍ ജൂ​ലൈ 26ന് ​ക​ര്‍​ണാ​ട​ക​യി​ല്‍ മു​ഖ്യ​മ​ന്ത്രി മാ​റും. 78കാ​ര​നാ​യ യെ​ദിയൂര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്തി​ട്ട് ര​ണ്ടു വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​വു​ക​യാ​ണ്.തി​ര​ക്കി​ട്ട അ​ധി​കാ​ര-​രാ​‌ഷ‌്ട്രീ​യ ച​ര്‍​ച്ച​ക​ള്‍​ക്കി​ട​യി​ലും ഇ​ന്ന​ലെ യെ​ദിയൂര​പ്പ ഡ​ല്‍​ഹി​യി​ല്‍ ക​ര്‍​ണാ​ട​ക ഭ​വ​ന്‍റെ സ​മീ​പ​ത്ത് അ​ശോ​ക ഹോ​ട്ട​ലി​ല്‍ ക​യ​റി ഇ​ഡ​ലി​യും വ​ട​യും കാ​പ്പി​യും ക​ഴി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തി. ജെ.​പി. ന​ഡ്ഡ​യേ​യും രാ​ജ്നാ​ഥ് സിം​ഗി​നെ​യും ക​ണ്ടശേ​ഷം യെ​ദിയൂ​ര​പ്പ നേ​രേ ഇ​വി​ടേ​ക്കാ​ണ് എ​ത്തി​യ​ത്.

മു​ഖ്യ​മ​ന്ത്രിപ​ദ​വി​യി​ല്‍ നി​ന്നു മാ​റ്റ​മു​ണ്ടാ​കു​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​ണെ​ങ്കി​ലും അ​തി​നൊ​രു സാ​ധ്യ​ത പോ​ലു​മി​ല്ലെ​ന്നാ​ണ് ഇ​ഡ​ലി​യും വ​ട​യും ആ​സ്വ​ദി​ച്ച ശേ​ഷം യെ​ദിയൂര​പ്പ പ്ര​തി​ക​രി​ച്ച​ത്. മ​ക​ന്‍ ബി.​വൈ. വി​ജ​യേ​ന്ദ്ര​യും ചെ​റു​മ​ക​ന്‍ ശ​ശി​ധ​ര്‍ മാ​ര്‍​ഡി​യും എം​എ​ല്‍​സി ലെ​ഹാ​ര്‍ സിം​ഗും പ​ഴ്സ​ണ​ല്‍ സെ​ക്ര​ട്ട​റി ഗി​രീ​ഷ് ഹോ​സു​റും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

മ​ക​ന്‍ വി​ജ​യേ​ന്ദ്ര​യ്ക്ക് ക​ര്‍​ണാ​ട​ക ബി​ജെ​പി​യി​ല്‍ ഉ​ചി​ത​വും ഉ​ന്ന​ത​വു​മാ​യ സ്ഥാ​നം ന​ല്‍​ക​ണം എ​ന്ന​താ​ണ് യെ​ദിയൂര​പ്പ​യു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ല്‍ ഒ​ന്ന്. യെ​ദിയൂര​പ്പ​യു​ടെത​ന്നെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള ബി​ജെ​പി നേ​താ​വ് ശോ​ഭ ക​ലന്തരജ​യെ ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്

ക​ര്‍​ണാ​ട​ക​യി​ല്‍ പാ​ര്‍​ട്ടി​ക്കു വേ​ണ്ടി കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നാ​ണ് അ​മി​ത്ഷാ നി​ര്‍​ദേ​ശി​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​വു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ് ക്കുശേ​ഷം യെ​ദിയൂര​പ്പ പ​റ​ഞ്ഞി​രു​ന്നു.ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​വു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി ഉ​റ​പ്പു​ക​ള്‍ വാ​ങ്ങാ​ന്‍ ക​ര്‍​ണാ​ക​യി​ല്‍ നി​ന്ന് മ​ക​നും ചെ​റു​മ​ക​നും പ​രി​വാ​ര​ങ്ങ​ള്‍​ക്കും ഒ​പ്പം ചാ​ര്‍​ട്ടേ​ര്‍​ഡ് വി​മാ​ന​ത്തി​ല്‍ യെ​ദിയൂര​പ്പ ഡ​ല്‍​ഹി​യി​ലേ​ക്ക് എ​ത്തി​യ​ത്.

ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി​ക്കു​ള്ളി​ല്‍നി​ന്നും എം​എ​ല്‍​എ​മാ​രും സം​സ്ഥാ​ന മ​ന്ത്രി​മാ​രും യെ​ദിയൂര​പ്പ​യ്ക്കെ​തി​രേ ശ​ബ്ദം ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. ഭ​ര​ണ ന​ട​പ​ടി​ക​ളി​ല്‍ മ​ക​ന്‍ വി​ജ​യേ​ന്ദ്ര​യു​ടെ ക​ട​ന്നുക​യ​റ്റ​വും സ​ര്‍​ക്കാ​രി​ന്‍റെ അ​ഴി​മ​തി​യും ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​യാ​ണ് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ത്ത​ന്നെ എ​തി​ര്‍​പ്പു​ക​ള്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

The Shoe Shop!!NIKE,ADIDAS,PUMA,REEBOK,SKECHERS!! തുടങ്ങി ലോകോത്തര ബ്രാൻഡ് ഷൂ ഉത്പന്നങ്ങൾ 50% മുതൽ 70% വരെ വിലക്കുറവിൽ കൊറമംഗലയിലും ഇന്ദിര നഗറിലും 📱വിശദമായ വിവരങ്ങൾക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യാം 7806918741follow us on Instagram 👇👇👇https://instagram.com/theshoeshopbangalore?igshid=oae1ks9fmhpw

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group