ബെംഗളൂരു: കരാറുകാരന്റെ ആത്മഹത്യയിൽ കർണാടക മന്ത്രി കെഎസ് ഈശ്വരപ്പയ്ക്കെതിരെ നടപടി വരുന്നു. അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനാണ് നീക്കം നടക്കുന്നത്.മുഖ്യമന്ത്രി ബസവരാജ് ബൊമ്മ രാജി ചോദിച്ച് വാങ്ങുമെന്നാണ് റിപ്പോർട്ട്.
ഈശ്വരപ്പയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. കോൺഗ്രസ് തെരുവിലിറങ്ങി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞു. ഈശ്വരപ്പയ്ക്കെതിരെ കേസും എടുത്തിട്ടുണ്ട്.
ഉഡുപ്പിയിലെ ലോഡ്ജിലാണ് കഴിഞ്ഞ ദിവസം കരാറുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മന്ത്രിക്കെതിരെ അഴിമതി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. എഫ്ഐആറിലും മന്ത്രിയാണ് കരാറുകാരനായ സന്തോഷ് പാട്ടീലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാമർശിക്കുന്നുണ്ട്.
തന്നോട് രാജി ചോദിച്ചാൽ തുടരില്ലെന്ന് മന്ത്രിപറഞ്ഞിരുന്നു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈശ്വരപ്പയുമായി താൻ സംസാരിക്കും. ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്ന് ചോദിക്കും. എന്താണ് ഈശ്വരപ്പയ്ക്ക് പറയാനുള്ളതെന്ന് അറിയില്ല.
അദ്ദേഹവുമായി സംസാരിച്ചാൽ മാത്രമേ അറിയാൻ സാധിക്കൂ എന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന കാര്യം ചർച്ച ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈശ്വരപ്പയുമായി മംഗലാപുരത്ത് നിന്ന് തിരിച്ച് വന്നാലുടൻ മുഖ്യമന്ത്രി സംസാരിക്കും.
കോൺഗ്രസ് ഗവർണർ തവർചന്ദ് ഗെലോട്ടിനെ സമീപിച്ചിരിക്കുകയാണ്. ഈശ്വരപ്പയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.പ്രതിപക്ഷം ഇതിൽ കുറ്റം കണ്ടെത്താനുള്ള ശ്രമത്തിലാണ്. എന്നാൽ ഒരു അന്വേഷണം സത്യം പുറത്തുകൊണ്ടുവരും. ആരെങ്കിലും ഇതിന് പിന്നിലുണ്ടോ എന്ന് കണ്ടെത്തണം. കരാറുകാരന്റെ ആത്മഹത്യക്ക് പിന്നിൽ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്.
ഇതെല്ലാം പോലീസ് അന്വേഷിക്കും. മന്ത്രിക്ക് അനുകൂലമായ നിലപാട് ഉണ്ടവില്ല. പാർട്ടിയിലെ സീനിയർ നേതാക്കൾക്ക് ഈ കേസിന്റെ പുരോഗതിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാമെന്ന് ബൊമ്മ പറഞ്ഞു.
മന്ത്രി ബില്ലുകൾ മാറി തരാതിരുന്നതാണ് ആത്മഹത്യ ചെയ്തതെന്ന് കരാറുകാരനായ സന്തോഷ് പാട്ടീൽ ആരോപിച്ചിരുന്നു. ഈശ്വരപ്പയുടെ വിശ്വസ്തരായ ബസവരാജ്, രമേശ് എന്നിവരുടെ പേരുകളും എഫ്ഐആറിൽ പരാമർശിക്കുന്നുണ്ട്.
ഗ്രാമീണ വികസന വകുപ്പിന് വേണ്ടിയുള്ള വികസന പദ്ധതികൾക്കായി ലഭിക്കുന്ന തുകലഭിക്കണമെങ്കിൽ നാൽപത് ശതമാനം കമ്മീഷനായി നൽകണമെന്ന് ഈശ്വരപ്പയുടെ വിശ്വസ്തർ ആവശ്യപ്പെട്ടെന്നാണ് കരാറുകാരൻ ആരോപിച്ചത്.
തന്റെ മരണത്തിന് ഉത്തരവാദിം ഈശ്വരപ്പയാണെന്ന് ആത്മഹത്യ കുറിപ്പിൽ ഇയാൾ പറയുന്നു. ബിജെപിയുടെ കേന്ദ്ര നേതൃത്വം ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ടുവെന്നാണ് വിവരം.
കർണാടകത്തിന്റെ ചുമതലയുള്ള നേതാവ് അരുൺ സിംഗും തീരുമാനം ഉടനുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. രാജിയുടെ കാര്യത്തിൽ ഈശ്വരപ്പയുമായി ഒറ്റയ്ക്ക് ചർച്ച നടത്തുമെന്ന് നേരത്തെ ബൊമ്മ പറഞ്ഞിരുന്നു. ചർച്ചകൾക്ക് ശേഷം രാജിയുടെ കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഈശ്വരപ്പ രാജിവെക്കാനില്ലെന്നും, കരാറുകാരനെ തനിക്കറിയില്ലെന്നുമുള്ള നിലപാടിലാണ്.
കോൺഗ്രസ് ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധത്തിലാണ്. ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്നും രാജി ആവശ്യപ്പെടണമെന്നും ശിവകുമാർ ഗവർണറോട് ആവശ്യപ്പെട്ടു. സമാനമായ ആരോപണം 2017ൽ അന്നത്തെ ആഭ്യന്തര മന്ത്രി കെജെ ജോർജിനെതിരെ ഉയർന്നിരുന്നു.
ഡിഎസ്പി എംകെ ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ജോർജ് അന്ന് രാജിവെച്ചു. ഇതേനിലപാട് പിന്തുടരാൻ ഈശ്വരപ്പയും തയ്യാറാവണമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ആത്മഹത്യ ചെയ്ത കരാറുകാരന്റെ സഹോദരൻ സന്തോഷ് പാട്ടീലും ഈശ്വരപ്പയെ അറസ്റ്റ് ചെയ്യാണെന്ന്സം ആവശ്യപ്പെട്ടിട്ടുണ്ട് .