Home Featured മഹാരാഷ്ട്ര മന്ത്രിമാരുടെ ബെലഗാവി സന്ദര്‍ശനം നല്ലതിനല്ല -കര്‍ണാടക മുഖ്യമന്ത്രി ബൊമ്മെ

മഹാരാഷ്ട്ര മന്ത്രിമാരുടെ ബെലഗാവി സന്ദര്‍ശനം നല്ലതിനല്ല -കര്‍ണാടക മുഖ്യമന്ത്രി ബൊമ്മെ

ബെലഗാവി: അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ മഹാരാഷ്ട്രയിലെ രണ്ട് മന്ത്രിമാര്‍ ബെലഗാവി സന്ദര്‍ശിക്കുന്നത് നല്ലതല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.

മഹാരാഷ്ട്ര മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീലിനെയും ശംഭുരാജ് ദേശായിയെയും അവരുടെ നിയമസംഘവുമായി അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ നിയമിക്കുകയും ബെലഗാവി സന്ദര്‍ശനം തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. ബെലഗാവിയെ മഹാരാഷ്ട്രയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിന് നേതൃത്വം നല്‍കുന്ന മഹാരാഷ്ട്ര ഏകീകരണ സമിതി (എം.ഇ.എസ്) നേതാക്കളെ ഇരുവരും കാണാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബെലഗാവി സംബന്ധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹരജി അടുത്തിടെ സുപ്രീം കോടതി പരിഗണിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ സന്ദര്‍ശനം. “നമ്മുടെ ചീഫ് സെക്രട്ടറി ഇതിനകം മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് ഫാക്സ് വഴി കത്തെഴുതിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ ഇവിടെ സന്ദര്‍ശിക്കുന്നത് നല്ലതല്ല. അതിനാല്‍ അവര്‍ ഇവിടെ വരരുത്. ഞങ്ങള്‍ ഇതിനകം അവരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ച നടപടികള്‍ തുടരും” -ബൊമ്മെ ബെലഗാവിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

“മഹാരാഷ്ട്രയിലെ ജാട്ട് താലൂക്കിലെ കന്നഡ സംസാരിക്കുന്ന ജനങ്ങള്‍ കുടിവെള്ളത്തിനായി കഷ്ടപ്പെടുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കുടിവെള്ള പദ്ധതി ആസൂത്രണം ചെയ്തതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. ആ പദ്ധതി നടക്കട്ടെ. ആ പ്രദേശത്തെ ജനങ്ങള്‍ക്ക് വെള്ളം ലഭിക്കട്ടെ” -ബൊമ്മെ പറഞ്ഞു.

രൂക്ഷമായ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ജാട്ട് താലൂക്കിലെ പഞ്ചായത്തുകള്‍ തങ്ങളുടെ താലൂക്ക് കര്‍ണാടകയുമായി ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നതായി മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. മഹാരാഷ്ട്ര ബെലഗാവി വിഷയം ഉന്നയിച്ചപ്പോള്‍, ജാട്ട് താലൂക്ക് പഞ്ചായത്തുകള്‍ പാസാക്കിയ പ്രമേയം പുനഃപരിശോധിക്കുമെന്ന് ബൊമ്മെ ആവശ്യപ്പെട്ടു.

ആര് ആദ്യം മരിക്കുമെന്ന് വാതുവയ്പ്പ്; സുഹൃത്തിനെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന യുവാവ്; അറസ്റ്റ്

സോനിപത്: മദ്യലഹരിയില്‍ സുഹൃത്തിനെ ട്രെയിനിനു മുന്‍പില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.ഹരിയാനയിലെ സോനിപത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ജത്‌വാര ഗ്രാമത്തില്‍ താമസിക്കുന്ന മനു എന്ന യുവാവാണ് സുഹൃത്ത് മുകേഷിനെ ട്രെയിനിന് മുന്‍പിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം മനു സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത് .

ബുധനാഴ്‌ച രാത്രിയാണ് ക്രൂര കൊലപാതകം നടന്നത്. മുകേഷും മനുവും ഒന്നാമന്‍റെ സഹോദരിയുടെ വീട്ടിലെത്തി അത്താഴം കഴിക്കുകയും മദ്യപിക്കുകയും ചെയ്‌തിരുന്നു.മദ്യ ലഹരിയില്‍ ആയിരുന്ന ഇരുവരും ആര് ആദ്യം മരിക്കുമെന്ന് വാതുവയ്‌പ്പ് നടത്തി റെയില്‍വേ ട്രാക്കിലേക്ക് പോയതായി ദൃക്‌സാക്ഷികളായ കുല്‍ദീപും ദീപക്കും പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് ട്രെയിന്‍ എത്തിയതോടെ മനു മുകേഷിനെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. മുകേഷ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം സോനിപത്തിലെ സിവില്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group