ബെംഗളൂരു: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍, നിലവിലെ സീറ്റായ ബദാമിയില്‍ നിന്ന് മാറി കോലാര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൈസൂരിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നു പരാജയപ്പെട്ട സിദ്ധരാമയ്യ ബാഗല്‍ക്കോട്ടിലെ ബാദാമിയില്‍ നിന്നാണ് നിയമസഭയിലെത്തിയത്. കോലാര്‍ സന്ദര്‍ശനത്തിനിടെ പത്രികാ സമര്‍പ്പണ സമയത്തു മടങ്ങിവരാമെന്നു വ്യക്തമാക്കിയാണ് സിദ്ധരാമയ്യ മടങ്ങിയത്.
‘സംസ്ഥാനത്തെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഒറ്റക്കെട്ടാണ്, ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസങ്ങളില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഞാന്‍ ഇവിടെ നിന്ന് മത്സരിക്കണമെന്ന് കോലാറിലെ നിരവധി ആളുകള്‍ ആഗ്രഹിക്കുന്നു. അതിനാല്‍, അത് സാധ്യമല്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എനിക്ക് ഇവിടെ നിന്ന് മത്സരിക്കുന്നത് പൂര്‍ണമായും സാധ്യമാണ്. എന്നാല്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്.’ സിദ്ധരാമയ്യ പറഞ്ഞു.
മന്ത്രി ശ്രീരാമുലുവിനെയാണ് അദ്ദേഹം ബാദാമിയില്‍ പരാജയപ്പെടുത്തിയത്. എന്നാല്‍ ഈ മണ്ഡലത്തില്‍ വേണ്ടത്ര സമയം ചെലവിടാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കാത്തതിനാല്‍ ഇനി ഇവിടെ നിന്നു മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പ്രചാരണത്തിന് പ്രത്യേകമായി സജ്ജീകരിച്ച കാരവനിലാണ് സിദ്ധരാമയ്യ തിങ്കളാഴ്ച കോലാറിലെത്തിയത്. തുടര്‍ന്ന് കോലാരമ്മ ക്ഷേത്രം, ക്രിസ്ത്യന്‍ ദേവാലയം, ദര്‍ഗ തുടങ്ങിയവ സന്ദര്‍ശിച്ചു. സംഗൊള്ളി രായണ്ണ, മഹാത്മാ ഗാന്ധി, അംബേദ്കര്‍ പ്രതിമകളിലും അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നാണ് സ്വീകരണമൊരുക്കിയ അണികളോടു പത്രിക സമര്‍പ്പണ സമയത്ത് മടങ്ങിവരുമെന്നു വാക്കുകൊടുത്തത്.
എടിഎം പിഴുതെടുത്ത് കൊണ്ടുപോയി; തല്ലിപ്പൊളിച്ച് 27 ലക്ഷം രൂപ തട്ടിയെടുത്ത് ഉപേക്ഷിച്ചു
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ ഒരു പൊതുമേഖലാ ബാങ്കിന്‍റെ എടിഎം പിഴുതെടുത്ത് കൊണ്ടുപോയി 27 ലക്ഷം രൂപ കൊള്ളയടിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കൊള്ളയടിച്ച സംഘത്തെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
ബാങ്ക് ഓഫ് ബറോഡ എടിഎം ഒരു എസ്‌യുവിയിൽ കെട്ടിയ ശേഷമാണ് പിഴുതെടുത്തത് എന്നാണ് വിവരം. സിസിടിവികളെ വിദഗ്ധമായി മറിച്ചാണ് കൊള്ള നടന്നത്. എടിഎമ്മിലെയും പരിസരത്തെയും സിസിടിവി ക്യാമറകളിൽ പെയിന്‍റ് തെളിച്ച് അവയുടെ കാഴ്ച കവര്‍ച്ചക്കാര്‍ മറച്ചിരുന്നു.
എടിഎം അപകടത്തിലാണ് എന്ന സന്ദേശം ബംഗളൂരുവിലെ എടിഎമ്മിന്റെ സുരക്ഷാ ചുമതല വഹിക്കുന്ന ഏജൻസി പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പോലീസ് സംഘങ്ങളെ അലേർട്ട് ചെയ്തു. എന്നാല്‍ സംഭവ സ്ഥലത്ത് എത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടു.
ഒരു പൊലീസ് പെട്രോള്‍ സംഘത്തിന്‍റെ മുന്നില്‍ കവര്‍ച്ച സംഘത്തിന്‍റെ വാഹനം പെട്ടെങ്കിലും അവർ രക്ഷപ്പെടുകയായിരുന്നു എന്നാണ് ശംബുഗഡ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഹനുമാനറാമിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. അയൽ ജില്ലകളില്‍ അടക്കം പൊലീസിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
കൊള്ള സംഘത്തെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഏകോപിക്കാനാണ് രാജസ്ഥാന്‍ പൊലീസ് തീരുമാനം. വ്യാപകമായി സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.