ബംഗ്ലൂരു : കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 133 ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെആർ പുരം അവലഹള്ളിയിലെ മദർ തെരേസ നവചേതന ശിശുസംരക്ഷണ കേന്ദ്രത്തിലായിരുന്നു ശിശുദിനം സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും ഗാന്ധിജി , നെഹ്‌റുജി എന്നിവരുടെ ജീവചരിത്രം അടങ്ങുന്ന പുസ്തകങ്ങൾ കൈമാറുകയും ചെയ്യതു. നെഹ്റുവിയൻ ചിന്തകൾ കുട്ടികളിലേക്ക് എന്ന വിഷയത്തിൽ നന്ദകുമാർ കൂടത്തിൽ പഠന ക്ലാസ്നയിച്ചു. .
കെഎംസി വൈസ് പ്രസിഡന്റ് അരുൺ കുമാർ ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ , ജോമോൻ ജോർജ് ,ട്രഷറർ അനിൽകുമാർ സെക്രട്ടറിമാരായ രാജീവൻ കളരിക്കൽ ,ജിബി കെ ആർ നായർ , ഭാസ്കരൻ എന്നിവർ പങ്കെടുത്തു.
ചികിത്സാപിഴവ്; കാല് മുറിച്ചുമാറ്റേണ്ടിവന്ന വനിതാ ഫുട്ബാള്‍ താരം മരിച്ചു
ചെന്നൈ: ശസ്ത്രക്രിയയിലുണ്ടായ പിഴവിനെ തുടര്‍ന്ന് വലതുകാല്‍ നഷ്ടപ്പെട്ട വനിതാ ഫുട്ബാള്‍ താരം മരിച്ചു. പ്രിയ എന്ന 17കാരിയാണ് മരിച്ചത്.
ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയോടെയാണ് പ്രിയ മരണത്തിന് കീഴടങ്ങിയത്. ഫുട്ബാള്‍ സംസ്ഥാനതല താരമായ പ്രിയ ഫിസിക്കല്‍ എജ്യുക്കേഷന്‍ ബിരുദ വിദ്യാര്‍ഥിയാണ്. മുട്ടിലെ ലിഗ്മെന്‍റിന് പൊട്ടലുകള്‍ ഉണ്ടായതിനെതുടര്‍ന്ന് പെരിയാര്‍ നഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രിയ ചികിത്സ തേടിയിരുന്നു.
അവിടെനിന്നും ശസ്ത്രക്രിയക്ക് വിധേയയായി. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം പെണ്‍കുട്ടിയുടെ കാലിന് വീക്കം ഉണ്ടായി. തുടര്‍ന്ന് പ്രിയയെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യ ശസ്ത്രക്രിയയില്‍ പിഴവുണ്ടായതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയും ചെയ്തു. ആരോഗ്യനില വഷളായതിനെതുടര്‍ന്ന് പ്രിയയുടെ ജീവന്‍ രക്ഷിക്കുന്നതിനായി കാലു മുറിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രിയക്ക് മറ്റൊരു ശസ്ത്രക്രിയയും നടത്തിയിരുന്നു. പിന്നാലെ പെണ്‍കുട്ടി അബോധാവസ്ഥയിലായതായാണ് റിപ്പോര്‍ട്ടുകള്‍. ആന്തരിക ആവയങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണ കാരണം.
സംഭവത്തെതുടര്‍ന്ന് ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു. 10 ലക്ഷം രൂപ ധനസഹായവും സഹോദരന് സര്‍ക്കാര്‍ ജോലിയും തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലിരിക്കെ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷ പ്രിയക്കുണ്ടായിരുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും ആശങ്കപ്പെടേണ്ടതില്ലെന്നും തിരിച്ചുവരുമെന്നും പ്രിയ പറഞ്ഞിരുന്നതായും സുഹൃത്തുക്കള്‍ വ്യക്തമാക്കി.