Home Featured കര്‍ണാടക: കൂറ്റന്‍ മൂര്‍ഖന്‍ ഫ്രിഡ്ജില്‍; ഞെട്ടി കുടുംബം

കര്‍ണാടക: കൂറ്റന്‍ മൂര്‍ഖന്‍ ഫ്രിഡ്ജില്‍; ഞെട്ടി കുടുംബം

by കൊസ്‌തേപ്പ്

ബംഗളൂരു: കര്‍ണാടകയില്‍ ഒരു കുടുംബത്തിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ കൂറ്റന്‍ മൂര്‍ഖനാണ് ഒളിച്ചിരുന്നത്. ഫ്രിഡ്ജിലെ കംപ്രസറിനുള്ളില്‍ നിന്നാണ് മൂര്‍ഖനെ പിടികൂടിയത്.

തുമകൂരിലെ കോത്തഗിരി ഗ്രാമത്തിലാണ് സംഭവം. ശൈത്യകാലത്ത് ചൂട് കിട്ടുന്ന സ്ഥലം അന്വേഷിച്ച്‌ പാമ്ബ് ഇഴഞ്ഞുനീങ്ങുന്നത് പതിവാണ്. അതിനാല്‍ ഷൂ ഉള്‍പ്പെടെ ഉപയോഗിക്കുന്നതിന് മുന്‍പ് പരിശോധിക്കുന്നത് നല്ലതാണ് എന്ന തരത്തില്‍ നിരവധി മുന്നറിയിപ്പുകള്‍ അധികൃതര്‍ പതിവായി നല്‍കാറുണ്ട്. കര്‍ണാടകയില്‍ വീട്ടിനുള്ളിലെ ഫ്രിഡ്ജിലാണ് മൂര്‍ഖന്‍ പാമ്ബ് അഭയം തേടിയത്.

വീട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. കംപ്രസറില്‍ നിന്നാണ് പാമ്ബിനെ പിടികൂടിയത്. തുടര്‍ന്ന് പാമ്ബിനെ വനത്തില്‍ വിട്ടയച്ചു. ബ്രൂട്ട് ഇന്ത്യ പങ്കുവെച്ച വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

മിനിമം നിരക്ക് കൂട്ടാനാകില്ലെന്ന് സ്വിഗ്ഗി, ച‍ര്‍ച്ച പരാജയം, വിതരണക്കാരുടെ അനിശ്ചിത കാല സമരം തുടരും

കൊച്ചി: എറണാകുളത്ത് സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം തുടരും. എറണാകുളത്ത് ഇന്ന് വിതരണക്കാരുമായി സ്വിഗ്ഗി നടത്തിയ ചർച്ച പരാജയപ്പെട്ടു. യോഗത്തിൽ മിനിമം നിരക്ക് കൂട്ടാനാകില്ലെന്ന് സ്വിഗ്ഗി നിലപാടെടുത്തു. ജില്ലാ ലേബർ ഓഫീസറുടെ  മധ്യസ്ഥതയിൽ ആയിരുന്നു ചർച്ച. ഇതോടെ സമരം തുടരുമെന്ന് വിതരണക്കാരുടെ സംഘടന അറിയിക്കുകയായിരുന്നു.

മിനിമം നിരക്ക് ഉയർത്തുക, തേർഡ് പാർട്ടി കമ്പനിക്ക് ഡെലിവറി അനുമതി നൽകിയ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കഴിഞ്ഞ ശനിയാഴ്ച സ്വിഗ്ഗി കമ്പനിയുമായുള്ള ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ഓൺലൈൻ ഡെലിവറിക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. നാല് കിലോമീറ്റർ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. ഇത്തരത്തിൽ പോയി, തിരിച്ചെത്തുമ്പോൾ 8 കിമി ആണ് ജീവനക്കാർ സഞ്ചരിക്കേണ്ടി വരുന്നത്. നിരക്ക് 20 രൂപയിൽ നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് സ്വിഗി ജീവനക്കാർ പറയുന്നത്. 

പത്ത് കിലോമീറ്റർ ദൂരം ഭക്ഷണം എത്തിച്ച് മടങ്ങി വന്നാൽ 50 രൂപ മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക. തിരികെ വരുന്ന പത്ത് കിലോമീറ്റർ ദൂരം കൂടികണക്കിലെടുത്താൽ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്നാണ് ഇവരുടെ പരാതി.  ഈ പ്രശ്നം പരിഹരിക്കാൻ കമ്പനി തയ്യാറാകാത്തതോടെയാണ് സ്വിഗ്ഗി വിതരണക്കാര്‍ അനിശ്ചിതകാല ലോഗൗട്ട് സമരം പ്രഖ്യാപിച്ചത്. 

You may also like

error: Content is protected !!
Join Our WhatsApp Group