Home Featured പ്രവീണ്‍ നെട്ടാരു കൊലക്കേസ്; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

പ്രവീണ്‍ നെട്ടാരു കൊലക്കേസ്; ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍

by കൊസ്‌തേപ്പ്

ബംഗളൂരു: കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ബെല്ലാരി സ്വദേശി ഷാഹിദാണ് അറസ്റ്റിലായത്. ഊര്‍ജ്ജിത അന്വേഷണത്തിനൊടുവില്‍ എന്‍ഐഎയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഘത്തിലെ കണ്ണിയാണ് ഇയാള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ എസ്ഡിപിഐ നേതാക്കളുടെ സഹായത്തോടെ ബെല്ലാരിയില്‍ ഒളിച്ചു കഴിയുകയായിരുന്നു. ഇതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നിര്‍ണായക നീക്കത്തിനൊടുവില്‍ ഇയാളെ പിടികൂടിയത്.

എസ്ഡിപിഐ നേതാക്കളായ ഷാഫി ബെല്ലാരി, ഇഖ്ബാല്‍ ബെല്ലാരി എന്നിവരുടെ സഹോദരി ഭര്‍ത്താവാണ് ഷാഹിദ്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. ഇതിന് ശേഷം ഇയാളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും.

ജൂലൈ 26 ന് രാത്രിയായിരുന്നു പ്രവീണ്‍ നെട്ടാരുവിനെ ബൈക്കിലെത്തിയ അക്രമി സംഘം കൊലപ്പെടുത്തിയത്. കോഴിക്കട നടത്തുകയായിരുന്ന പ്രവീണ്‍ നെട്ടാരു കടയടച്ച്‌ ഇരു ചക്രവാഹനത്തില്‍ വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയായിരുന്നു വാഹനങ്ങളില്‍ എത്തിയ എസ്ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അക്രമി സംഘം അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു ആക്രമണം.

വളർത്തുമൃഗങ്ങളുടെ ആക്രമണത്തിന് ഉത്തരവാദി ഉടമ; ചികിത്സാ ചെലവും വഹിക്കണമെന്ന് നോയിഡ

ദില്ലി : വളർത്തുമൃഗങ്ങൾ നടത്തുന്ന ആക്രമണത്തിന് ഉത്തരവാദി അതിന്റെ ഉടമസ്ഥരെന്ന് ഉത്തരവിട്ട് നോയിഡ ഭരണകൂടം. പരിക്കേൽക്കുന്ന വ്യക്തിയുടെ ചികിത്സാ ചെലവും ഉടമ വഹിക്കണമെന്നുമാണ് നിർദ്ദേശം. വളർത്തു നായ, പൂച്ച എന്നിവയുടെ ആക്രമണങ്ങളെ സംബന്ധിച്ച് നിരവധി പരാതികൾ കിട്ടിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് നോയിഡ ഭരണകൂടത്തിന്റെ വിശദീകരണം. പതിനായിരം രൂപ പിഴയീടാക്കാനും ഉത്തരവായി. 

മൃഗങ്ങളുടെ വിവരങ്ങൾ 2023 ജനുവരി 31 നകം രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാത്തവർക്കെതിരെ പിഴ ചുമത്തും. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ പുറത്തുവിട്ട മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിർദ്ദേശം. വളർത്തുമൃഗങ്ങൾക്ക് വന്ധ്യംകരണമോ ആന്റി റാബീസ് വാക്സിൻേഷനോ എടുക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഓരോ മാസവും 2000 രൂപ പിഴ ചുമത്തും. 

You may also like

error: Content is protected !!
Join Our WhatsApp Group