Home Featured ഭാര്യ നാലാമത് പ്രസവിച്ചതും പെണ്‍കുഞ്ഞ്;കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ യുവാവ് ജീവനൊടുക്കി

ഭാര്യ നാലാമത് പ്രസവിച്ചതും പെണ്‍കുഞ്ഞ്;കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ യുവാവ് ജീവനൊടുക്കി

കോലാര്‍: ഭാര്യ നാലാമതും പ്രസവിച്ചത് പെണ്‍കുഞ്ഞായതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ശ്രീനിവാസപൂരിലാണ് സംഭവം. സെറ്റിഹള്ളിയിലെ വീട്ടിലാണ് 34 കാരനായ ലോകേഷ് ആത്മഹത്യ ചെയ്തത്.

ആണ്‍കുഞ്ഞില്ലാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയാണ് ലോകേഷിന്റെ അമ്മ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഒമ്ബത് വര്‍ഷം മുമ്ബ് ആന്ധ്രാപ്രദേശിലെ പുംഗനൂര്‍ സ്വദേശിയായ യുവതിയെ ലോകേഷ് വിവാഹം കഴിച്ചത്.

മൂന്ന് വര്‍ഷം മുമ്ബ് മൂന്നാമത്തെ മകള്‍ ജനിച്ചപ്പോള്‍, ആണ്‍കുഞ്ഞില്ലാത്തതില്‍ ലോകേഷ് അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അന്ന് ജീവിതം അവസാനിപ്പിക്കുമെന്ന് ചില സുഹൃത്തുക്കളോട് പറയുകയും ചെയ്തു. എന്നാല്‍, സുഹൃത്തുക്കള്‍ ഇടപെട്ട് സമാധാനിപ്പിച്ചു. ലോകേഷിന്റെ ഭാര്യ വീണ്ടും ഗര്‍ഭിണിയായതോടെ ആണ്‍കുഞ്ഞാകുമെന്ന് പ്രതീക്ഷിച്ചു.

എന്നാല്‍ വെള്ളിയാഴ്ച മുല്‍ബാഗലിലെ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മ നല്‍കി. നാലാമതും പെണ്‍കുഞ്ഞായതോടെ ലോകേഷ് അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്ത് നാഗഭൂഷണ പറഞ്ഞു. അത്താഴം കഴിച്ച ശേഷം മുറിയില്‍ ഉറങ്ങാന്‍ പോയ ലോകേഷിനെ പിറ്റേദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ അങ്ങനയങ്ങ് പങ്കെടുക്കാനാകില്ല! പുതിയ തീരുമാനമെടുത്ത് കോൺഗ്രസ്

മുംബൈ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർക്ക് വൈദ്യ പരിശോധന നിർബന്ധമാക്കാൻ തീരുമാനം. പ്രായമായവർക്കും ശാരീരിക അവശതകൾ ഉള്ളവർക്കും ആണ് പ്രധാനമായും പരിശോധന നടത്തുക. ഇന്നലെ സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പാണ്ഡെ കുഴഞ്ഞ് വീണ് മരിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് മഹാരാഷ്ട്ര പി സി സി അധ്യക്ഷൻ അശോക് ചവാൻ വ്യക്തമാക്കി. നേരത്തെയും പ്രവ‍ർത്തകർ കുഴഞ്ഞു വീണ സംഭവങ്ങൾ ഭാരത് ജോഡോ യാത്രയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ആദ്യമായിട്ടാണ് മരണം സംഭവിച്ചത്.

ജോഡെ യാത്രയ്ക്കിടെ മുംബൈയിലായിരുന്നു സേവാദൾ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പാണ്ഡെ കുഴഞ്ഞുവീണത്. യാത്രയില്‍ പങ്കെടുക്കുകയായിരുന്ന കൃഷ്ണകുമാര്‍ പാണ്ഡെ മാര്‍ച്ചിനിടെ കുഴഞ്ഞ വീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുതിർന്ന നേതാക്കളായ ദിഗ്‌വിജയ് സിങ്ങിനും ജയറാം രമേശിനുമൊപ്പം കോൺ​ഗ്രസ് പതാകയുമായി നടക്കുന്നതിനിടെ ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. നാഗ്പൂരില്‍ ആര്‍ എസ് എസിനെ നേരിട്ട പ്രധാന കോൺ​ഗ്രസ് നേതാവായിരുന്നു കൃഷ്ണകുമാർ പാണ്ഡെയെന്നും അദ്ദേഹത്തിന്റെ വിയോഗം ഏറെ ദുഃഖകരമാണെന്നും ജയറാം രമേശ് പറഞ്ഞു. കൃഷ്ണകുമാര്‍ പാണ്ഡെയുടെ മരണത്തില്‍ ജാഥാ ക്യാപ്റ്റൻ രാഹുല്‍ ഗാന്ധിയും അനുശോചിച്ചു. കൃഷ്ണകുമാർ പാണ്ഡെയയുടെ മരണം കോണ്‍ഗ്രസിനാകെ സങ്കടകരമാണെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിൽ പ്രവേശിച്ചത്.

അതിനിടെ കോൺ​ഗ്രസിന് ആശ്വാസമായി ഭാരത് ജോഡോ യാത്രയുടെയടക്കം ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച സിവിൽ കോടതി ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. പകർപ്പവകാശ പരാതി ഉയർന്ന വീഡിയോകൾ പിൻവലിച്ചത് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോ‍ഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങൾക്കൊപ്പം കെ ജി എഫ് 2 സിനിമയിലെ ​ഗാനം അനുമതിയില്ലാതെ ഉപയോ​ഗിച്ചതിനെ തുടർന്നാണ് കോൺ​ഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാന്‍ സിവിൽ കോടതി ഉത്തരവിട്ടത്. പകർപ്പ് അവകാശ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബം​ഗളൂരു സിറ്റി സിവിൽ കോടതിയുടെ ഉത്തരവ്. കോൺ​ഗ്രസിന്‍റെയും ഭാരത് ജോ‍ഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ തത്ക്കാലത്തേക്ക് മരവിപ്പിക്കാനായിരുന്നു കോടതി നിർദ്ദേശം. ഇതാണ് കർണാടക ഹൈക്കോടതി റദ്ദാക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group