ബംഗളൂരു: മൈസൂരുവില്‍ 50ലേറെ ജെ.ഡി-എസ് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹുന്‍സൂരിലെ ഹിരിക്യാതനഹള്ളിയില് നടന്ന ചടങ്ങിലാണ് കൂടുമാറ്റം. ഹുന്‍സൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ എച്ച്.പി. മഞ്ജുനാഥ് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് പുതുതായി അണിചേര്‍ന്ന പ്രവര്‍ത്തകര്‍ പറഞ്ഞു. ഹിരിക്യാതനഹള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാവരെ ഗൗഡ, മറ്റു നേതാക്കളായ എച്ച്.എന്‍. ശിവപ്പ, ലിംഗരാജു, കെ. സുരേഷ് തുടങ്ങിയവരടക്കമുള്ളവരാണ് ജെ.ഡി-എസ് വിട്ടത്.
അശ്ലീല വീഡിയോകള്‍ക്ക് അടിമ; ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് പതിനൊന്നാം ക്ലാസുകാരന്; പ്രതി പിടിയില്‍
ബംഗളൂരു : ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പതിനൊന്നാം ക്ലാസുകാരന് പിടിയില്‍.കര്‍ണാടകയിലെ കലബുറഗിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ കൗമാരക്കാരനാണ് പിടിയിലായത്.
അലന്ദ് താലൂക്കിലെ കൊരള്ളി ഗ്രാമത്തില്‍ കരിമ്ബിന് പാടത്താണ് പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശൗചാലയത്തിലേക്ക് പോകാന്‍ വീടിന് പുറത്തിറങ്ങിയതായിരുന്നു പെണ്‍കുട്ടി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തില്‍ പ്രദേശത്ത് പ്രതിയായ 16 കാരന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടി കുറ്റസമ്മതം നടത്തിയത്.
ബലാത്സംഗത്തിന് ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചും തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മൃതദേഹത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. ബലാത്സംഗ വിവരം പെണ്‍കുട്ടി പുറത്തുപറയുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയത് എന്ന് കൗമാരക്കാരന് പറഞ്ഞു. പ്രതി അശ്ലീല വീഡിയോകള്‍ക്ക് അടിമയായിരുന്നതായും പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിന് ാെരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.