ബംഗളൂരു: കര്‍ണാടകയിലെ ബിദാറില്‍ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച് ഏഴ് പേര് മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. മരിച്ച ഏഴ് പേരും സ്ത്രീകളാണ്.
ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. പാര്‍വതി (40), പ്രഭാവതി (36), ഗുണ്ടമ്മ (60), യാദമ്മ (40), ജഗ്ഗമ്മ (34), ഈശ്വരമ്മ (55), രുക്മിണി ബായി (60) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ 11 പേരില്‍ അപകടത്തില്‍ പെട്ട രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആവശ്യക്കാര്‍ക്ക് ലഹരിയെത്തിക്കുന്ന ശൃംഖല കേരളത്തിൽ സജീവം; മയക്കുമരുന്ന് കടത്തുകാരന് ഒളിക്യാമറയില്‍
കോഴിക്കോട്: ബംഗളൂരുവിൽ നിന്ന് കൊണ്ടുവരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎ, ചെറു പാക്കറ്റുകളിലാക്കി ആവശ്യക്കാരിലെത്തിക്കുന്ന യുവാക്കളുടെ ശൃംഖല കേരളത്തിൽ സജീവം. രാത്രിയായാൽ ബൈക്കിലും കാറിലും നഗരത്തിലേക്ക് ഇറങ്ങുന്ന ഇവർ പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് പതിവുകാർക്ക് മയക്കുമരുന്ന് എത്തിക്കും. കോഴിക്കോട് നടക്കാവിൽ എംഡിഎംഎ വിൽക്കുന്ന ജോബിൻ എന്നയാളെ സംഘം ഒളിക്യാമറയിൽ പകർത്തി.
ആഴ്ചകൾ പരിശ്രമിച്ചാണ് ന്യൂസ് സംഘം കോഴിക്കോട്ടെ രാസലഹരി വിൽപന സംഘത്തിലേക്ക് ഒരു കണക്ഷൻ സെറ്റാക്കി എടുത്തത്. എംഡിഎംഎ ഉപയോഗിക്കുന്ന ഒരുപിടി ആളുകളെ നേരിൽ കണ്ട് സംസാരിച്ചപ്പോൾ അതിലൊരാൾ ന്യൂസ് സംഘത്തിനൊപ്പം വരാമെന്ന് ഏറ്റു. പേരോ ദൃശ്യമോ പുറത്ത് വിടില്ല എന്ന ഉറപ്പിൻമേലാണ് ഈ സാഹസത്തിന് അയാൾ സമ്മതിച്ചത്. അര ഗ്രാം എംഡിഎംഎയ്ക്കായി 1500 രൂപ ഗൂഗിൾ പേ വഴി കൈമാറി. ചുവന്ന സ്വിഫ്റ്റ് കാറിൽ വിതരണക്കാരൻ വരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അര മണിക്കൂരിന് ശേഷം നടന്നാണ് അയാൾ വന്നത്. ചുറ്റും വീക്ഷിച്ച് ഞൊടിയിടെ പൊതി കൈമാറി അയാൾ സ്ഥലം വിട്ടു.
എംഡിഎംഎ വിതരണക്കാരന്റെ പേര് ജോബിയെന്നും കോഴിക്കോട് സ്വദേശിയെന്നുമാണ് ന്യൂസ് സംഘത്തിന് കിട്ടിയ വിവരം. ലഹരി വിൽപനക്കാരന്റെ ദൃശ്യമടക്കമുള്ള വിവരങ്ങൾ തുടർ നടപടിക്കായി കോഴിക്കോട് എക്സൈസ് ഉദ്യോഗസ്ഥരുടെ മുൻപാകെ വെക്കുകയാണ് ന്യൂസ് സംഘം. ലഹരി വിൽപനയുമായി ബന്ധപ്പെട്ട് ഇതുവരെ ശ്രദ്ധയിൽ പെടാത്ത സ്ഥലമാണെന്നാണ് നടക്കാവ് വണ്ടിപ്പേട്ട് ബസ് സ്റ്റോപ് പരിസരം എന്നാണ് ഉത്തര മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ ജി പ്രദീപ് പറയുന്നത്.