Home Featured കര്‍ണാടക:വിജയശതമാനം ഉയര്‍ത്തിയാല്‍ അധ്യാപകര്‍ക്ക് സൗജന്യ വിനോദയാത്ര

കര്‍ണാടക:വിജയശതമാനം ഉയര്‍ത്തിയാല്‍ അധ്യാപകര്‍ക്ക് സൗജന്യ വിനോദയാത്ര

സര്‍ക്കാരിന്റെ കീഴിലുള്ള സ്‌കൂളുകളിലെ വിജയശതമാനം ഉയര്‍ത്തിയാല്‍ അധ്യാപകര്‍ക്ക് സൗജന്യ വിനോദയാത്ര വാഗ്ദാനം. കോര്‍പ്പറേറ്റ് കമ്ബനികളുടെ മാതൃകയില്‍ കര്‍ണാടകയിലാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷകളില്‍ ഉന്നത വിജയം സ്‌കൂളുകള്‍ സ്വന്തമാക്കുകയാണെങ്കില്‍ പ്രധാനാധ്യാപകനും പ്രന്‍സിപ്പലിനും കശ്മീരിലേക്കും സിങ്കപ്പൂരിലേക്കും സൗജന്യ വിനോദയാത്ര ഒരുക്കും. ബെംഗളൂരു കോര്‍പ്പറേഷന്‍ ബി.ബി.എം.പി.ക്ക് കീഴിലുള്ള സ്‌കൂളുകളിലെ അധ്യാപകര്‍ക്കാണ് ഇത്തരമൊരു വാഗ്ദാനം നല്‍കിയിരിക്കുന്നത്.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യകമ്ബനികളുമായി സഹകരിച്ച്‌ അവരുടെ ‘കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി’ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് വിനോദയാത്രക്കുള്ള ചെലവ് കണ്ടെത്തുക. എസ്.എസ്.എല്‍.സി.ക്കും രണ്ടാംവര്‍ഷ പി.യു. പരീക്ഷയ്ക്കും 80 മുതല്‍ 100 ശതമാനംവരെ വിജയംനേടുന്ന സ്‌കൂളുകളെയാണ് ഇതിനായി പരിഗണിക്കുകയെന്ന് വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ബി.ബി.എം.പി. സ്‌പെഷ്യല്‍ കമ്മിഷണര്‍ റാം പ്രശാന്ത് മനോഹര്‍ വ്യക്തമാക്കി. നിലവില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലെയും വിജയം 40 ശതമാനത്തില്‍ താഴെയാണ്. ഇത്തരം സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താനും ആധുനിക സൗകര്യങ്ങളൊരുക്കാനും നിരവധി പദ്ധതികള്‍ ബി.ബി.എം.പി. ഒരുക്കുന്നതിന്റെ ഭാഗമാണ് പുതിയ വാഗ്ദാനവും.

സ്കൂളുകളുടെ പ്രകടനനിലവാര സൂചികയില്‍ കേരളത്തിനു മികവ്

ന്യൂഡല്‍ഹി: 2021-22 അധ്യയന വര്‍ഷത്തെ സ്കൂളുകളുടെ പ്രകടനനിലവാര സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്. സ്കൂള്‍ വിദ്യാഭ്യാസ രംഗത്തെ വിലയിരുത്തുന്ന 2020-21 പെര്‍ഫോമിംഗ് ഗ്രേഡ് ഇന്‍ഡക്സില്‍ (പിജിഐ) കേരളം, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ഒന്നാം സ്ഥാനത്തെത്തിയത്.ആയിരത്തില്‍ 928 എന്ന സ്കോര്‍ നേടിയാണ് മൂന്നു സംസ്ഥാനങ്ങളും ഒന്നാമതെത്തിയത്.

എന്നാല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെല്ലാം തന്നെ സൂചികയിലെ ലെവല്‍ രണ്ട് വിഭാഗത്തിലാണുള്ളത്. ലെവല്‍ ഒന്നിലെത്താന്‍ ഒരു സംസ്ഥാനത്തിനും കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ മന്ത്രാലയം വ്യാഴാഴ്ചയാണ് പിജിഐ 2020-21 പുറത്തിറക്കിയത്.

ഇന്ത്യയിലെ സ്കൂള്‍ വിദ്യാഭ്യാസ സന്പ്രദായത്തെ സമഗ്രമായ വിശകലനം ചെയ്താണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 2019-20ല്‍ പഞ്ചാബ്, ചണ്ഡീഗഡ്, തമിഴ്നാട്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, കേരളം എന്നീ സംസ്ഥാനങ്ങളായിരുന്നു സൂചികയില്‍ ഒന്നാമത്.

ചണ്ഡീഗഡ് 927, ഗുജറാത്ത്, രാജസ്ഥാന്‍ (രണ്ടും 903), ആന്ധ്രപ്രദേശ് (902) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങള്‍ നേടിയ പോയിന്‍റ്. 2019 – 20ല്‍ ലെവല്‍ എട്ടില്‍ ഉണ്ടായിരുന്ന ലഡാക്ക് 2020-21-ല്‍ ലെവല്‍ നാലിലേക്കു മാറി. 2019-20-നെ അപേക്ഷിച്ച്‌ 2020-21-ല്‍ ലഡാക്കിന്‍റെ സ്കോര്‍ 299 പോയിന്‍റായി മെച്ചപ്പെട്ടു. ഇത് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പുരോഗതിയാണ്.

14.9 ലക്ഷം സ്കൂളുകളും 95 ലക്ഷം അധ്യാപകരും വിവിധ സാമൂഹിക-സാന്പത്തിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഏകദേശം 26.5 കോടി വിദ്യാര്‍ഥികളുമുള്ള ഇന്ത്യന്‍ വിദ്യാഭ്യാസ സന്പ്രദായത്തെ ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സന്പ്രദായമായാണ് പിജിഐ നിരീക്ഷിക്കുന്നത്.

സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് വികസിപ്പിച്ചെടുത്ത ഈ സൂചിക, സ്കൂള്‍ വിദ്യാഭ്യാസ സന്പ്രദായത്തിന്‍റെ സംസ്ഥാനം തിരിച്ചുള്ള പ്രകടനം കണക്കുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group