Home Featured മാംഗ്ലൂര്‍ വിമാനത്താവളത്തിന്റെ പേരുമാറ്റുന്നു

മാംഗ്ലൂര്‍ വിമാനത്താവളത്തിന്റെ പേരുമാറ്റുന്നു

മാംഗ്ലൂര്‍: കര്‍ണാടകയിലെ മാംഗ്ലൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പേര്‌ മംഗളുരു വിമാനത്താവളം എന്നു പേരുമാറ്റുന്നു. പേരുതിരുത്തല്‍ വിജ്‌ഞാപനം എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ (എ.എ.ഐ) പുറപ്പെടുവിച്ചു. ഈവര്‍ഷം ഡിസംബര്‍ ഒന്നുമുതല്‍ വിമാനത്താവളം പുതിയ പേരിലാകും അറിയപ്പെടുക. നഗരത്തിന്റെ പേര്‌ മാഗ്ലൂര്‍ എന്നത്‌ മംഗളുരു എന്നു തിരുത്തിയിരുന്നു. തുടര്‍ന്നാണ്‌ വിമാനത്താവളത്തിന്റെ പേരുമാറ്റത്തിന്‌ എ.എ.ഐ. തീരുമാനിച്ചത്‌. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും നിയന്ത്രണവും 50 വര്‍ഷത്തേക്ക്‌ അദാനി ഗ്രൂപ്പിന്‌ എയര്‍പോര്‍ട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ 2020 ഒക്‌ടോബറില്‍ കൈമാറിയിരുന്നു.

പ്രേക്ഷകരെ കൈയിലെടുത്ത ബേസില്‍- ദര്‍ശന കൂട്ടുകെട്ട്; ‘ജയ ഹേ’ വീഡിയോ സോംഗ്

വലിയ പ്രീ റിലീസ് ബഹളങ്ങളില്ലാതെ തിയറ്ററുകളിലെത്തിയ ഒരു ചിത്രം ഇപ്പോള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്‍ത ജയ ജയ ജയ ജയ ഹേ ആണ് ആ ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കാട്ടിത്തരാം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും മര്‍ത്യന്‍ ആണ്. അങ്കിത് മേനോന്‍റേതാണ് സംഗീതം. 

ഒക്ടോബര്‍ 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. മുത്തുഗൌ, അന്താക്ഷരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിപിന്‍ ദാസ്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനെമൻ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ് ആണ് ഈ ചിത്രത്തിന്‍റെയും നിര്‍മ്മാണം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമൽ പോൾസന്‍ ആണ് സഹനിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. 

You may also like

error: Content is protected !!
Join Our WhatsApp Group