Home Featured കർണാടകയിൽ മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ നാല് പേർ മുങ്ങി മരിച്ചു

കർണാടകയിൽ മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ നാല് പേർ മുങ്ങി മരിച്ചു

ഹരപ്പനഹള്ളി (കർണാടക): കർണാടകത്തിൽ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർ മുങ്ങി മരിച്ചു. ഇതിൽ മൂന്ന് പേർ പെൺകുട്ടികളാണ്.  തടാകത്തിൽ മുങ്ങിത്താണ ആൺകുട്ടിയെ രക്ഷിക്കുന്നതിനെടെയാണ് മൂന്ന് പെൺകുട്ടികളും മുങ്ങി താണത്. അശ്വിനി (17), സഹോദരൻ അഭിഷേക് (14), സുഹൃത്തുക്കളായ കാവ്യ (19), അപൂർവ (14) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളായ അശ്വിനിയും അഭിഷേകും നന്ദിബേവുരു തണ്ട സ്വദേശിയും കാവ്യ ചെന്നഹള്ളി സ്വദേശിയും അപൂർവ തുമ്പിനകേരി സ്വദേശിയുമാണ്.

ബന്ധുവീട്ടിൽ പോയപ്പോഴാണ് അപകടമുണ്ടായത്. അശ്വിനിയും സുഹൃത്തുക്കളായ കാവ്യയും അപൂർവയും വസ്ത്രങ്ങൾ അലക്കാനായി തടാകത്തിൽ എത്തിയതായിരുന്നു. അഭിഷേകും ഇവർക്കൊപ്പമുണ്ടായിരുന്നു. തീരത്തുണ്ടായിരുന്ന അഭിഷേക് പെട്ടെന്ന് തടാകത്തിലേക്ക് വീണു. മൂന്ന് പെൺകുട്ടികൾ ഒന്നിന് പുറകെ ഒന്നായി സഹോദരനെ രക്ഷിക്കാൻ ശ്രമിച്ചു. ഇതിനിടെ ഇവരും തടാകത്തിലേക്ക് വഴുതി വീഴുകയായിരുന്നു. ഇതോടെ നാല് പേരും മുങ്ങി മരിക്കുകയുമായിരുന്നു. പ്രാദേശിക നീന്തൽ വിദഗ്ധർ നാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങളിൽ നാല് മൃതദേഹങ്ങളും പുറത്തെടുക്കുകയായിരുന്നു. 

പശുവിനെ അറുത്തെന്നാരോപിച്ച്‌ അറവുശാലകളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: അനധികൃത ഗോവധം ആരോപിച്ച്‌ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറവുശാലകളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ വ്യാഴാഴ്ച ആരംഭിച്ചു. മംഗളൂരു സബ് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമായ സി. മദന മോഹനാണ് അനധികൃത ഗോവധം നടത്തിയതിന് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ടത്.

അഡ്കൂര്‍, ബജല്‍ പകലഡ്ക, ജല്ലിഗുഡ്ഡെ, കട്ടപ്പുണി എന്നിവിടങ്ങളിലെ അറവുശാലകളുടെ സ്വത്തുക്കളാണ് ഉത്തരവിനെ തുടര്‍ന്ന് കണ്ടുകെട്ടിയത്. വസ്‌തുക്കളുടെയും വാഹനങ്ങളുടെയും മൂല്യനിര്‍ണയം ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് നേടാനും വസ്തുവിന്റെ ഏകദേശ മൂല്യം കോടതിയില്‍ സമര്‍പ്പിക്കാനും കങ്കനാടി അധികാരപരിധിയിലുള്ള പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വസ്തു രേഖകളില്‍ അറ്റാച്ച്‌മെന്റ് നടപടികള്‍ രേഖപ്പെടുത്താന്‍ ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കങ്കനാടി പൊലീസ് സ്റ്റേഷനില്‍ അനധികൃത ഗോവധത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group