Home Featured കര്‍ണാടക ഇരട്ട എഞ്ചിന്റെ ശക്തിയില്‍ കുതിക്കുന്നു; ലോകത്തിലെ മികച്ച നിക്ഷേപ കേന്ദ്രമെന്ന് പ്രധാനമന്ത്രി

കര്‍ണാടക ഇരട്ട എഞ്ചിന്റെ ശക്തിയില്‍ കുതിക്കുന്നു; ലോകത്തിലെ മികച്ച നിക്ഷേപ കേന്ദ്രമെന്ന് പ്രധാനമന്ത്രി

ബംഗളൂരു: കര്‍ണാടകയ്‌ക്ക് ഇരട്ട എഞ്ചിന്റെ ശക്തിയുണ്ടെന്നും സംസ്ഥാനം വികസന കുതിപ്പിലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തും കേന്ദ്രത്തിലും ഓരേ പാര്‍ട്ടി ഭരിക്കുന്നതിനാല്‍ വിവിധ മേഖലകളില്‍ കര്‍ണാടക വികസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ തന്നെ മികച്ച നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ് കര്‍ണാടകയെന്നും അദ്ദേഹം പരാമര്‍ശിച്ചു.

സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നത് ഒരേ പാര്‍ട്ടിയാണെന്നും ഈ ഡബിള്‍ എഞ്ചിന്‍ സംവിധാനമാണ് ദ്രൂതഗതിയിലുള്ള വികസനത്തിന് പിന്നിലെന്നും സംസ്ഥാനത്ത് മികച്ച വാണിജ്യ-വ്യാപര അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ യൂണികോണുകളില്‍ 40-ഓളം യൂണികോണുകള്‍ കര്‍ണാടകയിലാണ്. സാങ്കേതിക വിദ്യയിലധിഷ്ടിതമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതും നൂതന ആശയങ്ങള്‍ സൃഷ്ടിക്കാനും സംസ്ഥാനത്തിനാകുന്നു. വ്യവസായം മുതല്‍ ഐടി വരെ, ഫിന്‍-ടെക് മുതല്‍ ബയോടെക് വരെ, സ്റ്റാര്‍ട്ടപ്പ് മുതല്‍ സുസ്ഥിര ഊര്‍ജ്ജം വരെ, പുരോഗതിയുടെ പുതിയ റെക്കോര്‍ഡുകള്‍ കര്‍ണാടകയില്‍ എഴുതപ്പെടുന്നുവെന്നും മോദി പറഞ്ഞു.

സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പുറമേ ചില രാജ്യങ്ങള്‍ക്കും കര്‍ണാടക വെല്ലുവിളിയാകുന്നുവെന്നത് അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. പാരമ്ബര്യവും സാങ്കേതികവിദ്യയും ഒരുപോലെയുള്ള ഇടമാണ് കര്‍ണാടകയെന്നും പ്രകൃതിയും സംസ്‌കാരവും സമന്വയിക്കുന്ന ഇടമാണെന്നും ഊര്‍ജ്ജസ്വലതായാര്‍ന്നതും മികച്ചതുമായ സ്റ്റാര്‍ട്ടപ്പുകളുടെയും നാടാണ് കര്‍ണാടകയെന്നും അദ്ദേഹം സൂചിപ്പിച്ചു. നിക്ഷേപകരെ സംസ്ഥാനത്തേക്ക് അദ്ദേഹം സ്വാഗതം ചെയ്യുകയുമുണ്ടായി. മൃദുവായ ഭാഷയും മഹത്തായ സംസ്‌കാരവുമാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഇന്‍വെസ്റ്റ് കര്‍ണാടക 2022’ എന്ന ത്രിദിന ആഗോള നിക്ഷേപക സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ വക ഭക്ഷണശാലയിലെ പാത്രങ്ങൾ പന്നികൾ നക്കുന്നു; ഇന്ദിരാ രസോയിയിലെ വീഡിയോ പുറത്ത്

ജയ്പൂർ: സർക്കാർ വക ഭക്ഷണശാലയിലെ പാത്രങ്ങൾ പന്നികൾ നക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുന്നു. രാജസ്ഥാനിലാണ് സംഭവം. മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടിന്റെ ഇന്ദിരാ രസോയി യോജന പ്രകാരം പാവപ്പെട്ടവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തുനിന്നുള്ളതാണ് വീഡിയോ. 

ഭരത്പൂരിലെ എംഎസ്‌ജെ കോളേജിന് മുന്നിലുള്ള ഭക്ഷണവിതരണസ്ഥലത്ത് പന്നികൾ പ്ലേറ്റുകൾ നക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഈ രസോയി (അടുക്കള) മദർ തെരേസ എന്ന സ്ഥാപനമാണ് പ്രവർത്തിപ്പിച്ചിരുന്നത്. 8 രൂപയ്ക്ക് ജനങ്ങൾക്ക് ഭക്ഷണം നൽകുന്ന പദ്ധതിയാണ് ഇന്ദിരാ രസോയി യോജന. പദ്ധതി പ്രകാരം 100 കോടി രൂപ ബജറ്റിൽ വകയിരുത്തിയാണ്  25 ഇന്ദിര റസോയികൾ പ്രവർത്തനക്ഷമമാക്കിയത്. വീഡിയോ വൈറലായതോടെ ഭരത്പൂർ മുനിസിപ്പൽ കോർപ്പറേഷൻ സ്ഥാപനവുമായുള്ള കരാർ അവസാനിപ്പിക്കുകയും നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. 

അതിനിടെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി  പ്രശംസിച്ചതിനെ രസകരമായ സംഭവം എന്ന് വിശേഷിപ്പിച്ച് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്. കോൺ​ഗ്രസ് ഇതിനെ ലാഘവത്തോടെ കാണരുതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞതായാണ് റിപ്പോർട്ട്. പാർലമെന്റിൽ ​ഗുലാം നബി ആസാദിനെയും മോദി ഇതുപോലെ പ്രശംസിച്ചിരുന്നു, പിന്നീടെന്ത് ഉണ്ടായെന്ന് നമ്മൾ കണ്ടതാണെന്നും ​ഗുലാം നബി ആസാദ് കോൺ​ഗ്രസ് വിട്ടതിനെ സൂചിപ്പിച്ച് സച്ചിൻ പൈലറ്റ് പറഞ്ഞു.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മംഗാർ ധാം സന്ദർശന വേളയിൽ അദ്ദേഹം അശോക് ​ഗെഹ്ലോട്ടിനെ പ്രശംസിച്ചതിന് നമ്മളെല്ലാം സാക്ഷികളായിരുന്നു. നേരത്തെ രാജ്യസഭയിൽ മുൻ രാജ്യസഭാ എം പി ഗുലാം നബി ആസാദിനെ  വിടവാങ്ങൽ ദിവസം പ്രധാനമന്ത്രി പ്രശംസിച്ചപ്പോഴും സമാനമായ കാര്യങ്ങൾ നാമെല്ലാവരും കണ്ടിട്ടുണ്ട്.. അതിനു ശേഷം എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം.  ഇന്നലെ നടന്നത് രസകരമായ ഒരു സംഭവവികാസമാണ്, അത് നിസ്സാരമായി കാണേണ്ടതില്ല. സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു. 

You may also like

error: Content is protected !!
Join Our WhatsApp Group