Home Featured കര്‍ണാടക മന്ത്രിസഭാ പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ച്‌ അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

കര്‍ണാടക മന്ത്രിസഭാ പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ച്‌ അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

ന്യുഡല്‍ഹി: കര്‍ണാടക മന്ത്രിസഭാ പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ച്‌ അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി.വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായി വിപുലമായ ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയിലെ ഉന്നതര്‍ക്ക് പുനഃസംഘാടനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പാര്‍ട്ടി നിര്‍വാഹക സമിതി യോഗത്തിനായി നദ്ദ കര്‍ണാടകയില്‍ വരുമ്ബോള്‍ ബാക്കി ചര്‍ച്ചകള്‍ നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 16,17 തീയതികളിലാണ് പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതി യോഗം കര്‍ണാടകയില്‍ നടക്കുന്നത്.

” സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിന് എല്ലാ തയ്യാറെടുപ്പുകളും നടത്താനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എങ്ങനെ തയ്യാറെടുക്കണമെന്ന് ചര്‍ച്ച ചെയ്യാനും ജെ.പി നദ്ദ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബൊമ്മെ കൂട്ടിച്ചേര്‍ത്തു.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടക മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ബി.ജെ.പി നേരത്തെ അറിയിച്ചിരുന്നു.

മന്ത്രി സഭയില്‍ പുതിയ മുഖങ്ങളെക്കൂടി ഉള്‍പ്പെടുത്തുമെന്നാണ് പാര്‍ട്ടി അഭിപ്രായപ്പെട്ടിരുന്നത്.2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 224 സീറ്റില്‍ ​​150 കളിലും വിജയിക്കണമെന്നാണ് കേന്ദ്ര മന്ത്രി അമിത് ഷാ കര്‍ണാടക ബി.ജെ.പി നേതാക്കള്‍ക്ക് ലക്ഷ്യം നല്‍കിയിരിക്കുന്നത്. ഇതിലൂടെ സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം തവണയും അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group