ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ബി.ജെ.പി നേതൃത്വം പണവും മറ്റ് പാരിതോഷികങ്ങളും നല്‍കിയെന്ന ആരോപണവുമായി കര്‍ണാടക കോണ്‍ഗ്രസ്.
കര്‍ണാടക മുഖ്യമന്ത്രി പണം നല്‍കിയെന്ന ആരോപണം കോണ്‍ഗ്രസ് നേരത്തെ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമ്മാനപൊതി മാധ്യമപ്രവര്‍ത്തര്‍ക്ക് നല്‍കിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
മാധ്യപ്രവര്‍ത്തകര്‍ക്ക് ഗിഫ്റ്റ് ബോക്സ് നല്‍കിയെന്നും ഇതില്‍ മദ്യവും വാച്ചും ഉണ്ടായിരുന്നെന്നുമാണ് ആരോപണം. ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം, പണം നല്‍കിയ വിവരം തനിക്ക് അറിയില്ലെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ പ്രതികരണം.
കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ അനീതി സത്യസന്ധരായ മാധ്യമപ്രവര്‍ത്തകരിലൂടെ പുറത്ത് വരികയാണ്. മാധ്യമപ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ഗിഫ്റ്റ് ബോക്സ് ആവശ്യമില്ലെന്ന് പറയുന്നു. സ്വന്തം ലഞ്ച് ബോക്സ് തന്നെ മതിയെന്നാണ് അവരുടെ നിലപാട്.മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഗിഫ്റ്റ്ബോക്സില്‍ മദ്യത്തിനും വാച്ചിനും സ്വര്‍ണനാണയത്തിനുമൊപ്പം മറ്റെന്തല്ലാമാണ് സര്‍ക്കാര്‍ നല്‍കിയതെന്നും കോണ്‍ഗ്രസ് ചോദിച്ചു. എല്ലാം പണം ഉപയോഗിച്ച് വാങ്ങാമെന്നാണ് ബി.ജെ.പി കരുതിയിരിക്കുന്നതെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു. നേരത്തെ കര്‍ണാടക സര്‍ക്കാറിന്റെ അഴിമതിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
‘ബിലാൽ’ 2023ൽ ? ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത് വിദേശത്ത്
മലയാളത്തിലെ ഐക്കോണിക് സിനിമകളിൽ ഒന്നെന്നാണ് അമൽ നീരദ് ഒരുക്കിയ ‘ബിഗ് ബി’ എന്ന സിനിമയെ വിശേഷിപ്പിക്കുന്നത്. റിലീസ് ചെയ്ത സമയത്ത് പരാജയം നേരിട്ട സിനിമ പക്ഷേ വർഷങ്ങൾക്കിപ്പുറം ആഘോഷിക്കപ്പെട്ടു. നാൾക്ക് നാൾ ആരാധകർ കൂടി വരുന്ന ഒരു സിനിമയുമാണിത്. ‘ബിലാല്‍ ജോണ്‍ കുരിശിങ്കല്‍’ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ചൊരു കഥാപാത്രവുമായി മാറി. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്.
2023ഓടെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫ്രൈഡെ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്തായിരിക്കും ചിത്രീകരിക്കുകയെന്നും ഇവർ ട്വീറ്റ് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോദിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
‘ബിഗ് ബി’ 2007ലാണ് റിലീസ് ചെയ്‍തത്. മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ് തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരന്നത്. അമല്‍ നീരദും മമ്മൂട്ടിയും ഏറ്റവും ഒടുവില്‍ ഒന്നിച്ച ‘ഭീഷ്‍മ പര്‍വം’ വൻ ഹിറ്റായിരുന്നു. സൗദി അറേബ്യയില്‍ ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കുന്ന ഇന്ത്യൻ സിനിമയായിരുന്നു ‘ഭീഷ്‍മ പര്‍വം’. ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.